ചേലക്കാട് സംഘർഷം;10 പേർക്കെതിരെ പോലീസ് കേസെടുത്തു

നാദാപുരം: ചേലക്കാട് ജുമുഅത്ത് പള്ളിക്ക് സമീപം രണ്ട് കുടുംബത്തിലെ അംഗങ്ങൾ തമ്മിലുള്ള തർക്കത്തിനിടെ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് പത്ത് പേർക്കെതിരെ പോലീസ് കേസെടുത്തു.

അക്രമി സംഘത്തിലെ പ്രധാനിയെന്നു കരുതുന്ന രയരോത്ത് ഹമീദിനെ പോലീസ് മുൻ കരുതൽ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

പരുക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പുതിയെടുത്ത് അഫ്റീദിന്റെ പരാതി പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസ്.

അഫ്റീദിന് ഇരുപതോളം തുന്നിക്കെട്ടുണ്ട് . പിടിയിലായ ഹമീദിനെ അറസ്റ്റ് രേഖപ്പെടുത്തി ഇന്നു കോടതിയിൽ ഹാജരാക്കുമെന്നു പോലീസ് അറിയിച്ചു.

അക്രമി സംഘം എത്തിയതെന്നു കരുതുന്ന വാഹനങ്ങൾ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ വാഹനത്തിൽ നിന്ന് ചില ആയുധങ്ങളും കണ്ടെത്തി.