പ​രി​ശോ​ധ​ന​ നി​ല​ച്ചു; ജില്ലയിൽ രാത്രി കാലങ്ങളിൽ ത​ട്ടു​ക​ട​ക​ള്‍ വീ​ണ്ടും സജീവമാകുന്നു

കോ​ഴി​ക്കോ​ട്: സംസ്ഥാനത്ത് ഉടനീളം ഉള്ള വ​ഴി​യോ​ര ത​ട്ടു​ക​ട​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം നി​യ​മ​വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വീണ്ടും ശ​ക്ത​മാ​കു​ന്നു.

ഹോ​ട്ട​ലു​ക​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ത​ട്ടു​ക​ട​ക​ളാ​ണ് ന​ഗ​ര​ത്തി​ല്‍ വൈകുന്നേരങ്ങളിൽ പ്രത്യേകിച്ച് രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ള്ള​ത്.

പെ​ട്ടി​ക്ക​ട​ക​ളി​ലും വാ​നി​ലു​മാ​യാ​ണ് ത​ട്ടു​ക​ട​ക്കാ​ര്‍ രാ​ത്രി ​കാ​ല​ങ്ങ​ളി​ല്‍ ക​ച്ച​വ​ട​ത്തി​നി​റ​ങ്ങു​ന്ന​ത്.

കുറഞ്ഞ വിലയും നാ​ട​ന്‍ ഭ​ക്ഷ​ണ​വു​മാ​ണ് ഇ​ത്ത​രം ത​ട്ടു​ക​ട​ക്കാ​രി​ലേ​ക്ക് ജ​ന​ങ്ങ​ളെ ആകർഷിക്കുന്നതെങ്കിലും ഭ​ക്ഷ​ണ​ത്തി​ന്‍റെ​യും വെ​ള്ള​ത്തി​ന്‍റെ​യും ഗു​ണ​നി​ല​വാ​ര​ത്തെ കു​റി​ച്ച് ആ​രും ഓർക്കാറില്ല.​ മാ​ത്ര​മ​ല്ല അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും പ​രി​ശോ​ധ​നയും നിലച്ച രീതിയിലാണ്.

അ​ര്‍​ധ​രാ​ത്രി ബൈ​പാ​സ് റോ​ഡു​ക​ളി​ല്‍ ത​മ്പ​ടി​ക്കു​ന്ന ത​ട്ടു​ക​ട​ക​ള്‍ ദീ​ര്‍​ഘ​ദൂ​ര യാ​ത്ര ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന യാ​ത്ര​ക്കാ​ര്‍​ക്ക് ഏറെ ആ​ശ്ര​യ​മാ​കാ​റു​ണ്ട്.

ഇ​ത്ത​ര​ത്തി​ല്‍ രാ​ത്രി മു​ത​ല്‍ പു​ല​ര്‍​ച്ച വ​രെ കൂ​ണു​ക​ള്‍ പോ​ലെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും രാ​വി​ലെ അ​പ്ര​ത്യ​ക്ഷ​രാ​വു​ക​യും ചെ​യ്യു​ന്ന ത​ട്ടു​ക​ട​ക​ളാ​ണ് ജി​ല്ല​യി​ല്‍ ഏ​റെ​യു​ള്ള​ത്.​പെ​ട്ടി ഓ​ട്ടോ​യി​ല്‍ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​വ​രും ഏ​റെ​യാ​ണ്.

ഒ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ത​ട്ടു​ക​ട​ക​ള്‍ നി​യ​മാ​നു​സൃ​തം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ള്‍​ക്കും മ​റ്റു ഭ​ക്ഷ​ണ​ശാ​ല​ക​ള്‍​ക്കും ഭീ​ഷ​ണി​യാ​വു​ന്നു​വെ​ന്ന് മാ​ത്ര​മ​ല്ല, ഇ​വി​ടെ നി​ന്നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ര്‍​ക്ക് ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ​ന്നും ഹോ​ട്ട​ല്‍ ആ​ന്‍റ് റ​സ്‌​റ്റോ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍ പ​രാ​തി​പ്പെ​ടു​ന്നു. നി​യ​മ​ങ്ങ​ള്‍ എ​ല്ലാ​വ​ര്‍​ക്കും ബാ​ധ​ക​മാ​ക്ക​ണം.

നി​ല​വി​ല്‍ അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ത​ട്ടു​ക്ക​ട​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അ​സോ​സി​യേ​ഷ​ന്‍ മു​ന്നോ​ട്ടുവെ​ച്ചു.

2017 വ​ര്‍​ഷ​ത്തി​ല്‍ തൊ​ണ്ട​യാ​ട് ബൈ​പാ​സ് റോ​ഡി​ലു​ള്ള ത​ട്ടു​ക​ട​ക​ളി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ല്‍ ദി​വ​സ​ങ്ങ​ളോ​ളം പ​ഴ​ക്ക​മു​ള്ള ചി​ക്ക​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ഭ​വ​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.