ഡ്യൂപ്പില്ലാതെ മോഹൻലാലിന്റെ സാഹസികത; ഒടിയനിലെ ആക്ഷൻ രംഗത്തിന്റെ മേക്കിംഗ് വീഡിയോ പുറത്ത്

രൂപത്തിലും ഭാവത്തിലും കഥാപാത്രത്തെ മുഴുവനായി ഉൾകൊള്ളുന്ന നടനാണ് മോഹൻലാൽ. ഓരോ ചിത്രങ്ങളിലും വ്യത്യസ്തത നിറഞ്ഞ അദ്ദേഹത്തിന്റെ അഭിനയ മികവ് തന്നെയാണ് അദ്ദേഹത്തെ മലയാളികൾക്ക് പ്രിയപ്പെട്ട നടനാക്കിയത്.

പല സിനിമകളിലെയും ആക്‌ഷൻ രംഗങ്ങളിൽ മോഹൻലാലിന്റെ ആത്മസമർപ്പണം കണ്ട്‌ പ്രേക്ഷകർ അമ്പരന്നിട്ടുള്ളതാണ്.

പുലിമുരുകനിലും മറ്റും ഡ്യൂപ്പില്ലാതെ അദ്ദേഹം ചെയ്ത സാഹസിക രംഗങ്ങൾ പലതും ശ്വാസമടക്കിപ്പിടിച്ചാണ് ആരാധകർ കണ്ടത്.

ഇപ്പോഴിതാ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ഏറെ ചർച്ചചെയ്യപ്പെട്ട ചിത്രം ഒടിയനിലെ മോഹൻലാലിന്റെ ആക്‌ഷൻ രംഗത്തിന്റെ ചിത്രീകരണ വിഡിയോ പുറത്ത് വന്നിരിക്കുന്നു.

ആക്‌ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്ൻ ആണ് വിഡിയോ നവമാധ്യമത്തിലൂടെ പങ്കുവെച്ചത്.

അതിശയിപ്പിക്കുന്ന മെയ്‌വഴക്കത്തോടെയാണ് ഈ സംഘട്ടനരംഗം മോഹൻലാൽ ചെയ്തിരിക്കുന്നത്.

മരത്തിനുമുകളിൽ നിന്നും റോപ്പില്‍ ചാടുന്ന രംഗമാണ് ഡ്യൂപ്പില്ലാതെ തന്നെ ചെയ്തത്. സമർപ്പണം (Dedication) എന്ന ക്യാപ്ഷനോടെയാണ് ഹെയ്ൻ വിഡിയോ പങ്കുവെച്ചത്.

ഇപ്പോൾ തന്നെ നിരവധി പേർ വിഡിയോ ഷെയർ ചെയ്തിട്ടുണ്ട്. പ്രായത്തെ വെല്ലുന്ന പ്രകടനമെന്നാണ് ആരാധകരുടെ കമന്റ്.

അതെ സമയം ലാലേട്ടനുള്ളപ്പോൾ ഡ്യൂപ്പെന്തിനാ എന്നാണ് മറ്റു ചിലരുടെ ചോദ്യം.

Dedication 🙏🏻Mohanlal sir ❤️🙂

Posted by Peter Hein on Wednesday, 16 January 2019