ബി.ബി.എ.കെ കോമ്പറ്റീഷനിൽ മിസ്റ്റർ കേരളയായി വൈഷ്ണവ് മോഹൻ

കോഴിക്കോട്: ബോഡി ബിൽഡിംഗ് അസോസിയേഷൻ കേരളയുടെ 45 ആമത് മിസ്റ്റർ കേരള പട്ടം കരസ്ഥമാക്കി തലശ്ശേരി വൈഷ്ണവ് മോഹൻ. തിരൂരിൽ വച്ച് നടന്ന മത്സരത്തിൽ 55 kg വിഭാഗത്തിലാണ് വൈഷ്ണവ് പ്രതിഭ തെളിയിച്ചത്. രണ്ട് തവണ മി.ഇന്ത്യ പട്ടം നേടിയ കെ. മനാഫിന്റെ ശിഷ്യണത്തിലാണ് വൈഷ്ണവ് മത്സരത്തിനെത്തിയത്.തലശ്ശേരി കൊളശേരി സ്വദേശിയായ വൈഷ്ണവ് നിരവധി വർഷമായി ബോഡി ബിൽഡിംഗ് രംഗത്തുണ്ട്. ബി.ടെക് ബിരുദധാരിയാണ്. പഠനത്തിനൊപ്പം തന്നെയാണ് ബോഡി ബിൽഡിംഗ് രംഗത്തും സജീവമായത്.അടുത്ത മാസം 22 ന് നടക്കുന്ന മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് വൈഷ്ണവ് ഇപ്പോൾ.