വടകര ദേശീയ പാതയില്‍ ലോറി റോഡരികിലെ വീട്ടിലിടിച്ച് ഡ്രൈവർ മരിച്ചു

വടകര: ദേശീയ പാതയില്‍ പെരുവാട്ടും താഴ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ വീട്ടിലിടിച്ച് ഉണ്ടായ അപകടത്തിൽ ഡ്രൈവര്‍ മരിച്ചു.

ഇരട്ടിപടിയൂര്‍ പുലിക്കാട് വിനോദൻ (37) മരിച്ചത്. ക്ലീനറെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .ഇന്ന് രാവിലെ 5.30 ഓടെ ആയിരുന്നു അപകടം .

കണ്ണൂര്‍ ഭാഗത്ത് നിന്ന് ചെങ്കല്ലു മായി വന്ന ഐഷര്‍ ലോറിയാണ് പാര്‍ക്കോ ഹോസ്പിറ്റലിനു മുന്നില്‍ വച്ച് അപകടത്തില്‍പെട്ടത്.

തൊട്ടടുത്ത തണല്‍മര ത്തിലിടിച്ച ലോറി താഴ്ച്ചയിലുള്ള രാമചന്ദ്രന്റെ വീട്ടിലേക്ക് മറിഞ്ഞു നില്‍ക്കുകയായിരുന്നു.

വീട്ടിലുണ്ടായിരുന്ന കാറിനും മുന്‍ ഭാഗത്തെ മേല്‍ക്കുരക്കും അപകടത്തിൽ കേടുപറ്റി. ലോറിയുടെ കാബിനില്‍ കുടുങ്ങിയ വിനോദനെ ഏറെ സാഹസപ്പെട്ടാണ് പുറത്തെടുത്തത്.

ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലീഡിംഗ് ഫയര്‍ മാന്‍ സജീവന്റെ നേതൃത്വത്തിലുള്ള സംഘവും പോലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .