ഉപയോഗശൂന്യമായ പേനകൾ കൊണ്ട് പഴയകാലത്തെ പുനഃസൃഷ്ടിച്ച് കൊയിലാണ്ടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഓട്ടോഗ്രാഫ് 2019

കൊയിലാണ്ടി: ഉപയോഗശൂന്യമായ പേനകൾ കൊണ്ട് പഴയ കാലത്തേ ഓർമിപ്പിച്ച് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ കലാ വിദ്യാർഥികൾ.

ആവശ്യം കഴിഞ്ഞതോടെ ഉപയോഗശൂന്യമാവുന്ന പേനകൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ നിർമിച്ച ആദ്യകാല കെട്ടിടത്തിന്റെ മാതൃക ഏറെ ശ്രദ്ധേയമായി.

വളരെ ശ്രദ്ധയോടെ 8x 4 അടിയിൽ ഓരോ പേനയും പശ ഉപയോഗിച്ച ഉറപ്പിച്ചുനിർത്തി കൊണ്ടാണ് വിദ്യാർത്ഥികൾ ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്.

സ്കൂൾപൂർവ അധ്യാപക വിദ്യാർത്ഥി സംഗമമായ ഓട്ടോഗ്രാഫിന്റെ ഭാഗമായാണ് ചിൽഡ്രൻസ് ബിനാലെ എന്ന ആശയം കലാ അധ്യാപകനായ റഹ്മാൻ കൊഴുക്കല്ലൂർ മുന്നോട്ടുവെച്ചത്.

കുട്ടികൾ അലസമായി ഗ്രൗണ്ടിൽ വലിച്ചെറിയുന്ന പേനകൾ നിക്ഷേപിക്കാൻ ഗ്ലാസ് ബിൻ ഉണ്ടാക്കി കഴിഞ്ഞവർഷത്തിൽ സ്വരൂപിച്ച പേനകൾ കൊണ്ടാണ് മാതൃക തയ്യാറാക്കിയത്.

സ്കൂളിലെ കലാധ്യാപികയായ സുലൈഖ ടീച്ചറും വിദ്യാർത്ഥികളും ചേർന്ന് ഒരു ദിവസ മുഴുവൻ സമയമെടുത്താണ് കെട്ടിട മാതൃക പൂർത്തിയാക്കിയത്.