പുകയില ഉൽപന്നങ്ങളുമായി കോഴിക്കോട്ട് യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കുട്ടികളുടെ കളിപ്പാട്ടത്തിന്റെ മൊത്തവിൽപനയ്ക്കിടയിൽ നിരോധിത പുകയില ഉൽപന്നം വിൽപന നടത്തിയ രാജസ്ഥാൻ സ്വദേശി അറസ്റ്റിൽ.

ജാലൂർ ജില്ലയിലെ ഡോള പട്ടേൽ (39) ആണ് പിടിയിലായത്. കോട്ടപ്പറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്കു മുൻവശത്തെ മഹാദേവ സൈക്കിൾ മാർട്ട് എന്ന കളിപ്പാട്ടത്തിന്റെ മൊത്തവിൽപനയുടെ മറവിലാണു ഇയാളുടെ പുകയില ഉൽപന്നങ്ങളുടെ വിൽപന.

ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് പ്രധാനമായും വിൽപന നടത്തുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കളിപ്പാട്ടങ്ങൾ കൊണ്ടുവരുന്നതിന്റെ മറവിൽ വ്യാപകമായി നിരോധിത പുകയില ഉൽപന്നങ്ങളും ഇയാൾ ഇറക്കുമതി ചെയ്യുന്നുണ്ട്.

നോർത്ത് എസി എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡും കസബ പോലീസും ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.