അപകടത്തില്‍പ്പെട്ട കാര്‍ തലകീഴായി മറിഞ്ഞ നിലയില്‍ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓമശ്ശേരി: അതിവേഗത്തില്‍ വന്ന കാര്‍ മങ്ങാട് ഇല്ലപ്പടിക്ക് സമീപം അപകടത്തില്‍പ്പെട്ടു. എതിരേ വന്ന മറ്റൊരു വാഹനത്തെ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. രണ്ട് ചക്രത്തില്‍ ഏറെ ദൂരം പോയതിനുശേഷം മൂന്നുതവണ മറിഞ്ഞ് മറ്റൊരു കാറില്‍ തട്ടി തലകീഴായി നില്‍ക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. കാര്‍ ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറം സ്വദേശിയുടെ പേരിലുള്ള 21 വര്‍ഷം പഴക്കമുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്.
നിരവധി വാഹനങ്ങളാണ് നിരന്തരം ഇവിടെ അപകടത്തില്‍ പെടുന്നത്. അതിവേഗമില്ലാത്ത വാഹനങ്ങളും അപകടത്തില്‍പ്പെടാറുണ്ട്.