എടവണ്ണപ്പാറയില്‍ ഗതാഗത കുരുക്ക് രൂക്ഷം; യാത്രക്കാര്‍ ദുരിതത്തില്‍

അരീക്കോട്: അരീക്കോട് റോഡിന് ഇരുവശമുള്ള ഓട്ടോസ്റ്റാന്റുകളും ട്രാഫിക് സിഗ്‌നലിന് സമീപം ബസ്സ്‌നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും കുരുക്ക് വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് നാട്ടുകാര്‍പറയുന്നു. അധികാരികള്‍ അടിയന്തിരമായി ഇടപെടണമെന്നാണ് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നത്. എടവണ്ണപ്പാറയില്‍ ഗതാഗതകുരുക്ക് കാരണം യാത്രക്കാര്‍ ഏറെ പ്രയാസപ്പെടുകയാണ്. എടവണ്ണപ്പാറയിലെ അരീക്കോട് റോഡിലാണ് കുരുക്ക് രൂക്ഷമായിരിക്കുന്നത്. അശാസ്ത്രീയമായി പാര്‍ക്കിങ്ങ് റോഡരികില്‍ അനധികൃതമായി ബസ്സ് നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഇവിടെ പതിവു കാഴ്ചകളുമാണ്. കൂടാതെ വീതികുറഞ്ഞ റോഡിന് ഇരുവശത്തുമുള്ള ഓട്ടോസ്റ്റാന്റുകളും വാഹനയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നതായും സാമൂഹിക പ്രവര്‍ത്തകന്‍ അജ് ജമാല്‍ പറഞ്ഞു. ഹോംകാടിനാണ് ഗതാഗത നിയന്ത്രണത്തിലുള്ള ചുമതലയെങ്കിലും ഇത് കാര്യക്ഷമാക്കുന്നില്ല. ഈ കാര്യം പോലീസും പഞ്ചായത്തധികൃതരും ഉള്‍പ്പെടെ കണ്ടില്ലെന്ന് നടിക്കുകയാണ് നാട്ടുകാരുടെ ആരോപം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോവുന്ന നിരവധി ആംബുലന്‍സ് ഇവിടെ ഗതാഗത കുരുക്കില്‍പെടുന്നുണ്ട്. ഗതാഗതകുരുക്കിന് ശ്വാസതപരിഹാരം കാണുമെന്ന് അന്‍വര്‍ ഷെരീഫ് പറഞ്ഞു. കടകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവര്‍ വീതികുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ എത്തുന്നതും കച്ചവടക്കാര്‍ പുല്‍പാത്ത് കൈയേറുന്നതും ട്രാഫിക്ക് കുരുക്കിന് കാരണമാകുന്നുണ്ട്.