എസ്.എസ്.എല്‍.സിക്ക് 97.84% വിജയം

കോഴിക്കോട്: എസ്.എസ്.എല്‍.സി 97.84 ശതമാനം വിജയം. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 2.26 ശതമാനത്തിന്റെ ഉയച്ചലിലാണ്. 4,31,162 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്.പുനര്‍ മൂല്യ നിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും മേയ് അഞ്ച് മുതല്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഒരു വര്‍ഷം മാത്രം പരാജയപ്പെട്ടവര്‍ക്കുള്ള സേ പരീക്ഷ മേയ് 21 മുതല്‍ 25 വരെ നടക്കും. പരീക്ഷാഫലം ജൂണ്‍ ഒന്നിന് പ്രഖ്യാപിക്കും.34,313 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.