കുട്ടികള്‍ക്ക് യോഗ പരിശീലനം

കോഴിക്കോട് ജില്ലാ ആയൂര്‍വേദ ആശുപത്രിയിലെ (ഭട്ട് റോഡ്, വെസ്റ്റ്ഹില്‍) യോഗ-പ്രകൃതി ചികിത്സാ യൂണിറ്റില്‍ 10 വയസ്സിന് മുകളില്‍ പ്രായമുളള കുട്ടികള്‍ക്കായി പ്രത്യേക യോഗ പരിശീലനം നല്‍കും. ശ്രദ്ധക്കുറവ്, അമിതഭാരം, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉളള കുട്ടികള്‍ക്ക് മുന്‍ഗണന. പരിശീലനം സൗജന്യമാണ്. ഒ.പി പരിശോധന സമയം രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ. ഫോ : 9567971727.