കുറ്റിക്കടവ് റൂട്ടില്‍ രാത്രികാലങ്ങളില്‍ കെഎസ്ആര്‍ടിസി അനുവദിക്കണം

മാവൂര്‍: കോഴിക്കോട് – കുറ്റിക്കടവ് റൂട്ടില്‍ രാത്രികാലങ്ങളില്‍ ബസ് ട്രിപ്പ് മുടക്കുന്നതു കാരണം പ്രദേശവാസികള്‍ നേരിടുന്ന യാത്രാക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി ബസ് സര്‍വീസ് അനുവദിക്കണമെന്ന് ഡിവൈഎഫ്‌ഐ വളയന്നൂര്‍ യൂണിറ്റ് ആവശ്യപ്പെട്ടു. കുന്നമംഗലം ബ്ലോക്ക് കമ്മിറ്റി അംഗം ലിജീഷ് ഉദ്ഘാടനം ചെയ്തു. കെ.എം.സജുല്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ടി.സി. ബിനോയ്, പ്രസിഡന്റ് ടി. ഫെബിത്ത്, ടി.സി. അജലേഷ്, അഖില്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറിയായി കെ.എം.സജുല്‍, പ്രസിഡന്റായി കെ.എം. സനൂപ് എന്നിവരെ തെരഞ്ഞെടുത്തു.