ചേമഞ്ചേരി ഫെസ്റ്റ് 30-ാം വാര്‍ഷികാഘോഷം-2018

കൊയിലാണ്ടി: ചേമഞ്ചേരി ഫസ്റ്റ് 2018 സാംസ്‌കാരിക അസ്തിത്വത്ത്വ ചരിത്രത്താളുകളില്‍ അടയാളപ്പെടുത്തുന്നതിന് മുഖ്യ പങ്ക് വഹിച്ച് ദേശ സേവ ഗ്രന്ഥശാലയുടെ 30-ാം വാര്‍ഷികാഘോഷമാണ് ചേമഞ്ചേരി ഫെസ്റ്റ്-2018 എന്ന പേരില്‍ നാടിന്റെ ഉത്സവമായി നടന്നത്. പരിപാടിയുടെ ഭാഗമായി വൈവിദ്യമാര്‍ന്ന കലാവിരുന്നുകളും അര്‍ഹതകള്‍ക്ക് അംഗീകാരങ്ങള്‍ ഏറ്റുവാങ്ങിയിട്ടുള്ള പ്രതിഭകളെ ആദരിക്കലും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ സമുന്ന വ്യക്തികളുടെ സാന്നിദ്ധ്യവും ശ്രദ്ധേയമായ രീതിയില്‍ സംഘടിപ്പിക്കപ്പെട്ടു. രണ്ട് ദിവസങ്ങളായി നടന്ന പരിപാടിയില്‍ പ്രശസ്ത സാഹിത്യക്കാരന്‍ സുഭാഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
ചേമഞ്ചേരി അംഗം സവിത മേലാത്തൂര്‍ ചടങ്ങില്‍ അധ്യക്ഷം വഹിച്ചു. കെ.ശങ്കരന്‍ മാസ്റ്റര്‍, റീജിത്ത്കുമാര്‍, വി.എം.രാധാകൃ,്ണന്‍, രാജേഷ് കിഴാത്തൂര്‍, ഇ.ഗംഗാധരന്‍, ഇ.കെ.മുരളീധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സമാപന ദിവസമായ ചൊവ്വാഴ്ച ജില്ലാത്തല പ്രശ്‌നോത്തരി മത്സരവും, കൗതുക ജില്ലാതല രചനാമത്സരവും തുടര്‍ന്ന് പ്രദേശീക കലാകാരന്മാര്‍ ഒരുക്കിയ മിമിക്രി, തിരുവാതിരക്കളി, കേരളനടനം,കരോക്കാഗാനമേളയും എന്നിവയും നടത്തി.