ഫയര്‍മാന്‍ ട്രെയിനി കായികക്ഷമത പരീക്ഷ 7 മുതല്‍

ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസിലെ ഫയര്‍മാന്‍ (ട്രെയിനി) തസ്തികയിലേക്കുള്ള (കാറ്റഗറി നമ്പര്‍:069/2017) തെരഞ്ഞെടുപ്പിനായി 2018 മെയ് 23 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 17 മുതല്‍ കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജ് ഗ്രൗണ്ടില്‍ നടക്കും. രാവിലെ 6 മണി മുതല്‍ 2 ബാച്ചുകളിലായാണ് പരീക്ഷ. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് പി.എസ്.സി-യുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (ംംം.സലൃമഹമുരെ.ഴീ്.ശി) നിന്നും ഡൗണ്‍ലോഡ് ചെയ്ത് കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലും ഒന്നിന്റെ അസ്സലുമായി കൃത്യസമയത്ത് പരീക്ഷാ കേന്ദ്രത്തില്‍ എത്തിച്ചേരണം. നിശ്ചിത തീയതിയില്‍ കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കുന്നതല്ല. തീയതി, സീരിയല്‍ നമ്പര്‍ എന്നിവ ക്രമത്തില്‍ മെയ് 7 -2841 മുതല്‍ 3031 വരെ, എട്ടിന് -3032 മുതല്‍ 3223, ഒമ്പതിന് – 3224 മുതല്‍ 3415, പത്തിന -3416 മുതല്‍ 3607, 11 ന് -3608 മുതല്‍ 3799, 14 ന് -3800 മുതല്‍ 3895.