ബീമാ മിത്ര തിരഞ്ഞെടുപ്പ് വിജ്ഞാപനം

കുടുംബശ്രീ കോഴിക്കോട് ജില്ലാമിഷന്‍ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളിലേക്ക് ബീമാ മിത്രയെ തിരഞ്ഞെടുക്കും. ഹയര്‍സെക്കണ്ടറി/തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള കുടുംബശ്രീ അംഗമായിരിക്കണം അപേക്ഷക. പ്രവര്‍ത്തനം കണക്കിലെടുത്ത് നിശ്ചിത നിരക്കില്‍ കമ്മീഷന്‍ ലഭിക്കും. നിയമന മാനദണ്ഡങ്ങള്‍ ജില്ലാമിഷന്‍ ഓഫീസിലും അതാത് സിഡിഎസ് ഓഫീസുകളിലും കുടുംബശ്രീ വെബ്‌സൈറ്റിലും( www.kudumbashree.org ) പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 10.