മെഡിക്കല്‍ കോളേജില്‍ ഒ.പി. പരിഷ്‌കരണം രോഗികളെയും ജീവനക്കാരെയും ദുരിതത്തിലാക്കുന്നു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികളുടെ ജീവനക്കാരുടെയും ദുരിതം അവസാനിക്കുന്നില്ല ഒ.പി.പരിഷ്‌ക്കരണം ആരംഭിച്ചിട്ട് ഒരു മാസം പൂര്‍ത്തിയായി. സൂപ്പര്‍ സ്‌പെഷ്യലിറ്റി ഒ.പി.യിലാണ് ഏറ്റവും കൂടുതല്‍ ദുരിതം. ജീവനക്കാരുടെ ഇടപെടല്‍ മാത്രമാണ് ഗുരുതരമായ അസുഖം ബാധിച്ചവരുടെ ആശ്വാസം. ഇവിടെ ഒ.പി.ശീട്ട് ലഭിച്ചാല്‍ തന്നെ വീണ്ടും രജിസ്‌ട്രേഷനായി വരി നില്‍ക്കേണ്ടി വരുന്നതും രോഗികളെ ദുരിതത്തിലാക്കുന്നു. ഇ- ഹോസ്പിറ്റലിന്റെ ഭാഗമായി കൂടുതല്‍ വിവരങ്ങള്‍ കഴിഞ്ഞ ഏപ്രില്‍ ഒന്ന് മുതലാണ് ആരംഭിച്ചത്. ആധാര്‍ വിവരങ്ങളുള്‍പ്പെടെ രോഗിയുടെ മുഴുവന്‍ വിവരങ്ങളും ലഭ്യമാകുന്ന തരത്തിലാണ് ഏപ്രില്‍ ഒന്നിന് പുതിയ സംവിധാനം നിലവില്‍ വന്നത്. ആവശ്യമായ സജ്ജീകരണങ്ങള്‍ ഉണ്ടാവത്തതുകൊണ്ടാണ് ഒരുമാസം പിന്നിട്ടിട്ടും തിരയ്ക്ക് കുറയ്ക്കാനാകാത്തത്. ഒ.പി.ശീട്ട് വിതരണം ആരംഭിക്കുന്നത് രാവിലെ എട്ട് മുതലാണ് എന്നാല്‍ പോലും രോഗികള്‍ പുലര്‍ച്ചെ അഞ്ച് മണിയാവുമ്പോള്‍ തന്നെ അവിടെ എത്തും. എട്ട് മണിയാവുമ്പോഴേക്കും ഹാള്‍ നിറഞ്ഞ് കവിയും. എവിടെയാണ് വരി നില്‍കേണ്ടതെന്ന് പോലും കൃത്യമായി ഇവര്‍ക്ക് അറിയാനാകുന്നില്ല.