മെറിറ്റ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

2017-18 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദ ബിരുദാനന്തര പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കോഴിക്കോട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മുഖേന മെറിറ്റ് അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ഉള്ളടക്കം ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ സഹിതം പട്ടികവര്‍ഗ്ഗ വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, സി ബ്ലോക്ക്, നാലാം നില, കോഴിക്കോട് എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0495 2376364.