രാമനാട്ടുകരയില്‍ അറവുമാലിന്യം തള്ളി പരിസരമാകെ ദുര്‍ഗന്ധം

രാമനാട്ടുകര: ബൈപാസ് റോഡരികിലെ ചാലില്‍ അറവു മാലിന്യം തള്ളി ബൈപാസ് പരിസരമാകെ ദുര്‍ഗന്ധം പരത്തി . ദില്‍കുഷ് പെട്രോള്‍ ബങ്കിനു സമീപത്തെ ചാലിലാണ് കഴിഞ്ഞ രാത്രി കോഴിക്കടയിലെ അറവു അവശിഷ്ടങ്ങള്‍ കൊണ്ടിട്ടത്. രൂക്ഷഗന്ധം പരക്കുന്നതിനാല്‍ ഇതുവഴി നടന്നു പോകാന്‍ പറ്റാതായി.

പ്രദേശത്തെ കോഴിക്കടയില്‍ നിന്നുള്ള അറവുമാലിന്യമാണ് റോഡരികില്‍ കൊണ്ടുതള്ളിയതെന്നു നാട്ടുകാര്‍ പറഞ്ഞു. നാലു ചാക്കു അറവു മാലിന്യം ചാലില്‍ കൂടിക്കിടക്കുന്നുണ്ട്. ദുര്‍ഗന്ധം മൂലം യാത്ര ദുരിതമായതോടെ നാട്ടുകാര്‍ ആരോഗ്യ അധികൃതരെ വിവരം അറിയിച്ചു.