ഹരിത ചട്ടം ഉറപ്പാക്കാന്‍ പരിശീലന പരിപാടി

സര്‍ക്കാര്‍ ഓഫിസുകളില്‍ ഹരിത ചട്ടം പാലിക്കുന്നതിനായി ജില്ലാതല ഓഫിസ് മേധാവികള്‍ക്കുള്ള പരിശീലനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ ജില്ലാ കലക്ടര്‍ യു.വി.ജോസ് അധ്യക്ഷനായിരുന്നു.

ഗ്രീന്‍ പ്രോട്ടോകോള്‍ എന്ത് എന്തിന് , ഗ്രൂപ്പ് തിരിഞ്ഞുള്ള ഫീല്‍ഡ് സന്ദര്‍ശനം എങ്ങനെ തുടങ്ങിയ വിഷയങ്ങളില്‍ കില എക്സ്റ്റന്‍ഷന്‍ ഫാക്കല്‍റ്റിമാരായ പി.കെ.വിജയകുമാര്‍, കെ.കെ.അരവിന്ദാക്ഷന്‍ എന്നിവര്‍ ക്ലാസെടുത്തു. പരിശീലനത്തില്‍ പങ്കെടുത്തവര്‍ പത്തു ഗ്രൂപ്പുകളായി തിരിഞ്ഞ് സിവില്‍ സ്റ്റേഷനിലെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചു. സിവില്‍ സറ്റേഷന്‍ കാഴ്ചകള്‍ മാറ്റങ്ങള്‍ക്ക് ഏറ്റെടുക്കേണ്ട പ്രവര്‍ത്തികളെ കുറിച്ച് ഹരിത കരളമിഷന്‍ ജില്ലാകോര്‍ഡിനേറ്റര്‍ പ്രകാശ്.പി. സംസാരിച്ചു. ജില്ലാശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ സൂര്യ.പി., പ്രോഗാം ഓഫീസര്‍ കൃപാ വാര്യര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.