ട്യൂഷന്‍ ടീച്ചര്‍ ഒഴിവ്

വെളളിമാടുകുന്ന് ഗവ.ചില്‍ഡ്രന്‍സ് ഹോം ബോയ്‌സ്/ഗേള്‍സ് സ്ഥാപനങ്ങളിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി എഡ്യുക്കേറ്റര്‍, ട്യൂഷന്‍ ടീച്ചര്‍ (യു.പി-1) നിയമനത്തിനായി 23 ന് രാവിലെ 10.30 മണിക്ക് കൂടിക്കാഴ്ച നടത്തും. എഡ്യൂക്കേറ്റര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ ബി.എഡ് പാസ്സായവരും കുറഞ്ഞത് മൂന്നു വര്‍ഷം അധ്യാപനമേഖലയില്‍ പരിചയസമ്പന്നരുമായിരിക്കണം. അധ്യാപക ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 10,000 രൂപ ഹോണറേറിയമായി ലഭിക്കും. ടി.ടി.സി യോഗ്യതയുളളവര്‍ക്ക് യു.പി വിഭാഗം ട്യൂഷന്‍ ടീച്ചര്‍ തസ്തികയില്‍ അപേക്ഷിക്കാം. രാവിലെ ആറ് മുതല്‍ എട്ട് വരെയും വൈകുന്നേരം ആറ് മുതല്‍ എട്ട് വരെയും അവധിദിവസങ്ങളില്‍ കുട്ടികള്‍ക്ക് സൗകര്യപ്രദമായ സമയത്തും ജോലി ചെയ്യണം. ഫോണ്‍: 0495 – 2731907.