താമരശ്ശേരി ഗവ. ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരുടെ അപേക്ഷ ക്ഷണിച്ചു

താമരശ്ശേരി ഗവ. ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കും. സ്റ്റാഫ് നഴ്സ്, ഡയാലിസിസ് ടെക്നീഷ്യന്‍, സെക്യൂരിറ്റി (സെക്യൂരിറ്റി കോഴ്സ് കഴിഞ്ഞവര്‍, എക്സ് സര്‍വീസ്മെന്‍ എന്നിവര്‍ക്ക് മുന്‍ഗണന), ലബോറട്ടറി ടെക്നീഷ്യന്‍, ലബോറട്ടറി അസിസ്റ്റന്റ്, ഡ്രൈവര്‍ ( ആംബുലന്‍സ്), ഫിയിയോതെറാപിസ്റ്റ്, നഴ്്സിങ് അസിസ്റ്റന്റ് (വിരമിച്ച ജീവനക്കാര്‍ക്ക് മുന്‍ഗണന), ക്ലീനിങ് സ്റ്റാഫ്, ഓപറേഷന്‍ തിയറ്റര്‍ ടെക്നീഷ്യന്‍/തിയറ്റര്‍ അസിസ്റ്റന്റ്, എക്സ്-റേ ടെക്നീഷ്യന്‍, ഇ.സി.ജി ടെക്നീഷ്യന്‍ (കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് മുന്‍ഗണന), കൗണ്‍സിലര്‍ (എം.എസ്.ഡബ്ല്യു) ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവ്. അപേക്ഷ ഇന്ന്(ജൂണ്‍20)വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ആശുപത്രി ഓഫീസില്‍ സമര്‍പ്പിക്കണം. ഒന്ന് മുതല്‍ ഏഴ് വരെയുള്ള തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂ 25നും മറ്റു തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂ 26നും നടക്കും.