ഫിഷ് മാര്‍ക്കറ്റ് നിര്‍മാണത്തിന് അപേക്ഷ ക്ഷണിച്ചു

ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മത്സ്യമേഖലയില്‍ നടപ്പിലാക്കുന്ന ലൈവ് ഫിഷ് മാര്‍ക്കറ്റ് പദ്ധതിയിലേയ്ക്ക് ജില്ലയിലെ ഉള്‍നാടന്‍  മത്സ്യസഹകരണ സംഘങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ ഫോം വെസ്റ്റ്ഹിലിലുള്ള  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ നിന്നും ലഭിക്കും.  പൂരിപ്പിച്ച അപേക്ഷ ഈ മാസം 30  നകം ബന്ധപ്പെട്ട രേഖകള്‍ സഹിതം ഓഫീസില്‍ സമര്‍പ്പിക്കണം. സ്വന്തമായോ/വാടകയ്‌ക്കോ കെട്ടിടം ഉള്ളതും  മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിക്കാത്തതുമായ ഉള്‍നാടന്‍ മത്സ്യ സഹകരണ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0495 2383780.