ഫൈസീ… ആ ഹൂറിയിപ്പോ ഇവിടെയുണ്ട്; ഉസ്ത്ദ് ഹോട്ടലിലെ ഹൂറി ഇപ്പോള്‍ തെലുങ്കിലെ ഗ്ലാമര്‍ താരം

ഉസ്താദ് ഹോട്ടലില്‍ നായിക നിത്യ മേനോന്‍ ആയിരുന്നെങ്കിലും ഒറ്റ നോട്ടത്തിലൂടെ പ്രേഷകരുടെ മനംകവര്‍ന്ന് താരമായത് ‘കരീംക്കയുടെ’ ഹൂറിയായിരുന്നു. കല്ല്യാണ വീട്ടില്‍ നിന്ന് കരീംക്കയോടൊപ്പം ഇറങ്ങിപ്പോയ ആ ഹൂറി ഇന്ന് തെലുങ്കിലെ തിരക്കുള്ള നായികയായ മാളവിക.

ഉസ്താദ് ഹോട്ടലിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മാളവിക ഇന്ന് നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളുടെ തിരക്കിലാണ്.
മലയാളത്തില്‍ അഞ്ചോളം സിനിമകളില്‍ അഭിനയിച്ചതിന് ശേഷമാണ് മാളവിക മറ്റ് ഭാഷകളിലേക്ക് പോയത്. തമിഴ്, തെലുങ്ക്, എന്നീ ഭാഷകളിലാണ് മാളവിക സജീവമായിരിക്കുന്നത്.

ഉസ്താദ് ഹോട്ടലിന് ശേഷം കര്‍മ്മയോദ്ധ, പുതിയ തീരങ്ങള്‍, ബ്ലാക്ക് ബട്ടര്‍ഫ്ളൈ, പകിട എന്നീ മലയാള ചിത്രങ്ങളിലും മാളവിക അഭിനയിച്ചിരുന്നു. ശേഷം തമിഴില്‍ കുക്കു എന്ന സിനിമയായിരുന്നു നടിയെ തേടി എത്തിയത്. ഈ ചിത്രത്തിലൂടെ ഫിലിം ഫെയര്‍ പുരസ്‌കാരവും മാളവികയെ തേടി എത്തി.

തെലുങ്കിലും മാളവികയ്ക്ക് നല്ല അവസരങ്ങളായിരുന്നു കിട്ടിയത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ രണ്ട് സിനിമകളാണ് ഇനി വരാനിരിക്കുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ തെലുങ്കില്‍ മുന്‍നിര നായികമാരുടെ കൂട്ടത്തിലേക്ക് എത്താന്‍ മാളവികയ്ക്കായി. ദുല്‍ഖര്‍ നായകനായി അഭിനയിച്ച മഹാനടിയില്‍ ഒരു പ്രധാന കഥാപാത്രമായി മാളവികയും എത്തിയിരുന്നു.