മാതൃജ്യോതി :അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: കാഴ്ചവൈകല്യമുള്ള അമ്മമാര്‍ക്ക് പ്രസവാനന്തരം കുഞ്ഞിന്റെ സംരക്ഷ ണത്തിനും പരിചരണത്തിനുമായി സാമൂഹ്യനീതി വകുപ്പില്‍ നിന്നും പ്രതിമാസം 2000 രൂപ രണ്ട് വര്‍ഷത്തേക്ക് നല്‍കുന്ന മാതൃജ്യോതി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. പ്രസവാനന്തരം മൂന്ന് മാസത്തിനുള്ളില്‍ അപേക്ഷ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് നല്‍കണം. കുഞ്ഞിന്റെ ജനനതീയതി, ആശുപത്രി യില്‍ നിന്നും വിടുതല്‍ ചെയ്ത തീയതി, വാര്‍ഷിക വരുമാനം (ഒരുലക്ഷം രൂപ), വൈകല്യം എന്നിവ തെളിയിക്കുന്ന രേഖകള്‍, ബാങ്ക് പാസ്സ്ബുക്കിന്റെ പകര്‍പ്പ് എന്നിവ അപേക്ഷയോടൊപ്പം നല്‍കണം. ഫോണ്‍: 0495-2371911.