ക്വീയർ പ്രൈഡ് പരിപാടി മാറ്റി വച്ചു

ഈ ദുരന്തകാലത്ത്, കേരളത്തിലെ മലയോരങ്ങൾ മലവെള്ളപ്പാച്ചിലിൽ ഒഴുകി ഇത്രയും ആളുകൾക്ക് അപായം സംഭവിക്കുകയും , ജീവിതോപാധികൾ നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ക്വീയർ പ്രൈഡ് പോലെ നിലനിൽപ്പിനെ ആഘോഷിക്കുക എന്ന ലക്ഷ്യം വച്ച് നടക്കുന്ന പരിപാടി ഈ അവസ്ഥ ഒന്ന് മാറി എല്ലാവർക്കും വീണ്ടും ഒന്നിച്ചു കൂടി ആഘോഷിക്കാൻ കഴിയുന്ന മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കുകയാവും ഉചിതം എന്ന് ക്വീയർ പ്രൈഡ് സംഘാടകർ കരുതുന്നു.

അടുത്ത ഒക്ടോബർ മാസത്തിലേക്കാണ് പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നത്. പ്രൈഡിനായ് ശേഖരിക്കുന്ന തുകയിൽ നിന്നും ഒരു നല്ല ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ്. ഈ തീരുമാനം കാരണം ബുദ്ധിമുണ്ട് ഉണ്ടായിട്ടുള്ള എല്ലാവരോടും സാഹചര്യങ്ങൾ മനസിലാക്കി ഞങ്ങളോട് സഹകരിക്കാൻ അഭ്യർഥിക്കുന്നു.