നിരപ്പം നാടകോത്സവത്തിന് വർണ്ണാഭമായ തുടക്കം

മുയിപ്പോത്ത്: നിരാലംബരായ രോഗികള്‍ക്ക് കൈത്താങ്ങാവുക എന്നലക്ഷ്യത്തോടെയുള്ള ധനസമാഹരണത്തിന്റെ ഭാഗമായി മുയിപ്പോത്ത് നിരപ്പം സ്റ്റേഡിയത്തില്‍ പഞ്ചദിന അഖില കേരള പ്രൊഫഷനൽ നാടകോത്സവത്തിന് വർണാഭമായ തുടക്കം.

മുയിപ്പോത്ത് യുപി സ്കൂളിൽ നിന്ന് ആരംഭിച്ച സാംസ്കാരിക ഘോഷയാത്ര നിരപ്പം സ്റ്റേഡിയത്തിൽ അവസാനിച്ചു സാംസ്കാരിക സമ്മേളനം ബഹുമാനപ്പെട്ട ഗതാഗതവകുപ്പ് മന്ത്രി
എ കെ ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി ബിജു അധ്യക്ഷത വഹിച്ചു
പ്രമുഖ സാംസ്കാരിക പ്രവർത്തകനും എഴുത്ത് കാരനുമായ കല്പറ്റ നാരായണൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ എം കുഞ്ഞബ്ദുള്ള,
എൻ പി രാജിനി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എൻ.കെ ദാസൻ, വി ചെക്കോട്ടി മാസ്റ്റർ, പിപി അശോകൻ,
ലത്തീഫ് മാസ്റ്റർ,ബിനോയ് ആവള
നമ്പികണ്ടി കൃഷ്ണൻ, പി കെ എം ബാലകൃഷ്ണൻ മാസ്റ്റർ, വി ടി കെ സമദ്,
മാലേരി മൊയ്തു, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. വി സുധീഷ് സ്വാഗതവും പ്രവീൺ കോട്ടായി നന്ദിയും രേഖപ്പെടുത്തി.

ഡിസംബർ 23ന് വികസന സെമിനാർ ബഹു തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകഷണൻ ഉൽഘാടനം ചെയ്യും.
ഡിസം 26ന് നാടകോത്സവം സമാപിക്കും