ക്വട്ടേഷന്‍ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ എലത്തൂര്‍ ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡിലേക്ക് ആവശ്യമായ റോമെറ്റീരിയലുകള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സെക്രട്ടറി, ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റി ഗവ. ഐ ടി ഐ (എസ് സി ഡി ഡി) എലത്തൂര്‍ പി ഒ, കോഴിക്കോട്, പിന്‍- 673303 എന്ന വിലാസത്തില്‍ അയച്ചു തരികയോ നേരിട്ട് എത്തിക്കുകയോ വേണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയ്യതി മാര്‍ച്ച് 3. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2461898.