തെരുവ് നാടകാവതരണം; അപേക്ഷ ക്ഷണിച്ചു

ലോക വനിതാ ദിനത്തോടനുബന്ധിച്ച് സാമൂഹിക സുരക്ഷാ മിഷന്‍ സംഘടിപ്പിക്കുന്ന തെരുവു നാടകം അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും സ്‌ക്രിപ്റ്റ് സഹിതം അപേക്ഷ ക്ഷണിച്ചു. സ്ത്രീകളുടെ സാമൂഹ്യ സുരക്ഷയും നിയമ പരിരക്ഷയും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള സ്‌ക്രിപ്റ്റുകളാണ് പരിഗണിക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്‌സൈറ്റിലോ 7593800220 എന്ന നമ്പറിലോ ബന്ധപ്പെടണം.