തീവണ്ടിയും ബി ടെക്കും റിലീസ് തീയതി നീട്ടി

ടൊവീനോ തോമസ് നായകനാകുന്ന തീവണ്ടിയുടേയും ആസിഫ് അലി ചിത്രം ബി ടെക്കും റിലീസ് നീട്ടി. നാളെ റിലീസ് ചെയ്യാനിരുന്ന ചിത്രങ്ങളാണിവ. ബി ടെക് വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. എന്നാല്‍ തീവണ്ടി പെരുന്നാള്‍ റിലീസായാണെത്തുക. ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

നവാഗതനായ ഫെലിനി ടി.പി സംവിധാനം ചെയ്യുന്ന തീവണ്ടിയില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. പുതുമുഖ താരം സംയുക്താ മേനോനാണ് നായിക. ആഗസത് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നത്. വിനി വിശ്വലാലിന്റേതാണ് തിരക്കഥ. കൈലാസ് മേനോനാണ് സംഗീതം.

ആസിഫ് അലി നായകനാകുന്ന ബിടെക്കില് അപര്‍ണ ബാലമുരളിയാണ് നായിക. നിരഞ്ജന, സൈജു കുറുപ്പ്, അനൂപ് മേനോന്‍, ദീപക്, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, അലന്‍സിയര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. നവാഗതനായ മൃദുല്‍ നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രാമകൃഷ്ണ.ജെ.കുളൂര്‍. രാഹുല്‍ രാജാണ് സംഗീത സംവിധാനം.