കോഴിക്കോട് നിന്ന് ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ റദ്ദ് ചെയ്തു

കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെ റെയില്‍വേ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ കോഴിക്കോട് നിന്ന് ഷൊര്‍ണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ റദ്ദ് ചെയ്തു. കുറ്റിപ്പുറത്ത് റെയില്‍വേയുടെ ഇരു ട്രാക്കുകളിലും വെള്ളം കയറിയതിനാല്‍ ട്രെയിനുകള്‍ ഇരുവശത്തേക്കും കടത്തിവിടാന്‍ കഴിയില്ല. മഴയെത്തുടര്‍ന്ന് വെള്ളത്തിലായ നെടുമ്പാശ്ശേരി വിമാനത്താവളം ഈ മാസം 26 വരെ അടച്ചിടാന്‍ തീരുമാനമായിട്ടുണ്ട്.