ഇ പി ജയരാജന് വ്യ​വ​സാ​യ വ​കു​പ്പ് നൽകാൻ തീരുമാനമായി

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന വി​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി​സ​ഭ​യി​ല്‍ നി​ന്നും പു​റ​ത്തു​പോ​യ സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം ഇ.​പി.​ജ​യ​രാ​ജ​ന്‍ വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് തിരിച്ചെത്തുമ്പോൾ വ്യ​വ​സാ​യ വ​കു​പ്പ് ന​ല്‍​കാ​ന്‍ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റി​ല്‍ തീരുമാനമായി. ചൊ​വ്വാ​ഴ്ച ജ​യ​രാ​ജ​ന്‍ മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ഇപ്പോൾ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യിലുള്ള എ.​സി. മൊ​യ്‌​തീ​ന് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണം ന​ല്‍​കും. കെ.​ടി. ജ​ലീ​ലി​ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും സാ​മൂ​ഹ്യ ക്ഷേ​മ​വ​കു​പ്പും ന​ല്‍​കാ​നും സെ​ക്ര​ട്ടേ​റി​യേ​റ്റി​ല്‍ തീരുമാനമായി.

ഫോ​ണ്‍​കെ​ണി കേ​സി​ല്‍ കു​റ്റ​വി​മു​ക്ത​നാ​യ എ.​കെ.​ശ​ശീ​ന്ദ്ര​ന്‍ മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് തി​രി​ച്ചു​വ​ന്നി​ട്ടും ജ​യ​രാ​ജ​നെ മ​ട​ക്കി​ക്കൊ​ണ്ടു വ​രാ​ത്ത​തി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ ത​ന്നെ വി​മ​ര്‍​ശ​ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ജ​യ​രാ​ജ​ന്‍ പ്ര​തി​യാ​യ ബ​ന്ധു​നി​യ​മ​ന കേ​സി​ല്‍ അ​ദ്ദേ​ഹ​ത്തി​ന് വി​ജി​ല​ന്‍​സ് ക്ലീ​ന്‍​ചി​റ്റ് ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും മ​ന്ത്രി​സ​ഭ​യി​ലേ​ക്ക് മ​ട​ക്കി കൊ​ണ്ടു​വ​രു​ന്ന​ത്.

2016 ഒ​ക്ടോ​ബ​ര്‍ 14നാ​ണ് ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തെ തു​ട​ര്‍​ന്ന് ജ​യ​രാ​ജ​ന്‍ പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ല്‍​നി​ന്നു രാ​ജി​വ​യ്ക്കു​ന്ന​ത്.