നീന പിന്റോയ്ക്ക് മേപ്പയൂര്‍കാരുടെ സ്‌നേഹ സ്വീകരണം

മേപ്പയൂര്‍: ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ ലോഗ്ജംമ്പില്‍ ഇന്ത്യയുടെ വെള്ളി നേടിയ നീന പിന്റോയ്ക്ക് ജന്മനാടിന്റെ സ്‌നേഹോഷ്മള സ്വീകരണം. പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. മേപ്പയൂര്‍ എല്‍പി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് ഘോഷയാത്രയോടെയാണ് നീനയെ വരവേറ്റത്.നീനയുടെ അച്ഛന്‍ നാരായണനും അമ്മ പ്രസന്നയും അനുജത്തി നീതുവും ഒപ്പമുണ്ടായിരുന്നു.

സ്വീകരണ സമ്മേളനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റീന അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് കെ.ടി. രാജന്‍, സ്ഥിരം അധ്യക്ഷന്മാരായ ഇ. കുഞ്ഞിക്കണ്ണന്‍, യൂസഫ് കോറോത്ത്, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാഘവന്‍, പഞ്ചായത്ത് അംഗം ഷര്‍മിന കോമത്ത്, കെ.പി. രാമചന്ദ്രന്‍, ടി.കെ.എ. ലത്തീഫ്, പി. ബാലന്‍, മേലാട്ട് നാരായണന്‍, മധു പുഴയരികത്ത്, നീന പിന്റോ എന്നിവര്‍ പ്രസംഗിച്ചു.