സ്കൂട്ടറിൽ കടത്തിയ മദ്യവുമായി കരിമ്പനപ്പാലത്ത് യുവാവ് അറസ്റ്റിൽ

വടകര: മാഹിയിൽ നിന്നും സ്കൂട്ടറിൽ കടത്തിയ 60 കുപ്പി വിദേശ മദ്യവുമായി യുവാവ് അറസ്റ്റിൽ.

അഴിയൂർ കുഞ്ഞിപ്പള്ളി വെള്ളച്ചാലിൽ പൊട്ടൻകണ്ടി വിനീതി(24)നെയാണ് എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ എം.കെ. മോഹൻദാസും സംഘവും ചേർന്ന് പിടി കൂടിയത്.

കരിമ്പനപ്പാലത്ത് വച്ചാണ് പ്രതി പിടിയിലായത്. മൊത്തം 30 ലീറ്റർ മദ്യമാണ് ഉണ്ടായിരുന്നത്. ജെഎഫ്സിഎം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

സിവിൽ എക്സൈസ് ഓഫിസർമാരായ ജെ.ആർ. രാകേഷ്ബാബു, എൻ.എം. ഉനൈസ്, കെ.എൻ. ജിജി, ഡ്രൈവർ രാജൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.