പക്രംതളം ചുരം റോഡ് ദേശീയപാതയാക്കി ഉയർത്താൻ ആവശ്യം

കുറ്റ്യാടി: പക്രംതളം ചുരം വഴിയുള്ള റോഡ് ദേശീയപാതയായി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച നിർദേശങ്ങൾ ഏറെ നാളായി തുടരുകയാണ്.

മലബാറിന്റെ വികസനത്തിന് ഏറെ ആക്കം കൂട്ടുന്ന പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പല തവണ നിവേദനം നൽകിയിരുന്നു.

നിലവിൽ രാത്രികാല നിരോധനമില്ലാത്തതും ദൈർഘ്യം കുറഞ്ഞതുമായ റോഡ് വികസിപ്പിക്കുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഒന്നും ഇല്ല. അതിനാൽ തന്നെ ദേശീയപാതയായി ഉയർത്തുന്നതിന് യാതൊരു തടസ്സവുമില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പുതിയ ദേശീയപാതയ്ക്കായി വയനാട്ടിൽ കോ–ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുമെന്ന് കോ–ഓർഡിനേറ്റർ ഫാ. ബിനു മൈക്കിൾ അറിയിച്ചു.