ന്യൂനമര്‍ദ്ദം ശക്‌തമാകുന്നു; കനത്തമഴയ്‌ക്ക്‌ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്‌

തിരുവനന്തപുരം: തമിഴ്‌നാടിനും ശ്രീലങ്കക്കും ഇടയില്‍ ന്യൂനമര്‍ദ്ദം രൂപപെട്ടതിനാല്‍ കേരളത്തിലും കനത്ത മഴയ്‌ക്ക്‌ സാധ്യതയുണ്ടെന്ന്‌ കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കി.

അതിനാൽ കന്യാകുമാരി ഭാഗത്ത്‌ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്‌. ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിന്‌ പോയവര്‍ തിരിച്ചുവരണം.

ശ്രീലങ്കക്കും തൂത്തുക്കുടിക്കും ഇടയിലാണ്‌ ന്യൂനമര്‍ദ്ദം രൂപംകൊണ്ടത്‌. മണിപ്പുരില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കുന്നതിനാല്‍ കന്യാകുമാരി, ഗള്‍ഫ്‌ ഓഫ്‌ മാന്നാര്‍ മേഖലയില്‍ കടല്‍ പ്രക്ഷുബ്‌ധമാണ്‌.

മൂന്ന് ദിവസത്തിനുള്ളില്‍ ന്യൂനമര്‍ദ്ദം ശക്‌തിപ്പെട്ട്‌ കന്യാകുമാരി ഭാഗത്തേക്ക്‌ നീങ്ങാനാണ്‌ സാധ്യത. സംസ്‌ഥാനത്ത്‌ പരക്കെ മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌.