കാലിക്കറ്റ് സർവകലാശാല മുൻ ജീവനക്കാരൻ ബസ് തട്ടി മരിച്ചു

കോഴിക്കോട്∙ കാലിക്കറ്റ് സർവകലാശാല മുൻ പ്രസ് സൂപ്രണ്ട് എരഞ്ഞിപ്പാലം മുദ്ര അപ്പാർട്മെന്റിൽ ഹരിലാൽ (66) കെഎസ്ആർടിസി ബസ് തട്ടി മരിച്ചു.

തിരുവനന്തപുരം സുബ്രഹ്മണ്യ വിലാസം കുടുംബാംഗമാണ്. വൈകിട്ട് ഏഴോടെ എരഞ്ഞിപ്പാലത്താണ് അപകടം.

നടക്കാൻ പോയ ഹരിലാൽ തിരിച്ചു വീട്ടിലേക്ക് പോകവേയാണ് അപകടത്തിൽപെട്ടത്. മലബാർ ക്രിസ്ത്യൻ കോളജ് റിട്ട. പ്രഫസർ ഉഷയാണു ഭാര്യ.

സഹോദരങ്ങൾ: ജയറാം (റിട്ട. ബിഎസ്എൻഎൽ), രഞ്ജിതകുമാരി, ഡോ. ഭദ്രൻ (തിരുവനന്തപുരം), ജയകുമാർ, ജയശ്രീ, പരേതരായ മല്ലിക, ഡോ. പ്രസാദ്.