ഏറ്റെടുക്കാനാളില്ലാതെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ

കോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ നവംബർ 21-ന് മരണപ്പെട്ടയാളുടെ മൃതദേഹം ഏറ്റെടുക്കാനാളില്ലാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

അനിൽകുമാർ (58) എന്ന പേരിൽ ആശുപത്രിയിൽ ചികിത്സ തേടിയ മധ്യവയസ്കനാണ് മരിച്ചത്. പരേതനെക്കുറിച്ചുള്ള വിവരമറിയുന്നവർ വെള്ളയിൽ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഫോൺ: 0495 2384799, 9497963592.