നടന്‍ റഹ്മാന്റെ പിതാവ് കെഎംഎ റഹ്മാന്‍ അന്തരിച്ചു

മലപ്പുറം: എണ്‍പതുകളില്‍ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളായി തിളങ്ങിയ നടൻ റഹ്മാന്റെ പിതാവ് കെഎംഎ റഹ്മാന്‍ അന്തരിച്ചു.

ഫേസ്ബുക്ക് പേജിലൂടെ റഹ്മാന്‍ തന്നെയാണ് പിതാവിന്റെ മരണവിവരം അറിയിച്ചിരിക്കുന്നത്. ശവസംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം 6.30 ന് നിലമ്പൂരിലെ ജുമാമസ്ജീദില്‍ നടക്കുമെന്നും താരം അറിയിച്ചു.

ആരാധകരടക്കം നിരവധി പേരാണ് താരപിതാവിന്റെ വിയോഗത്തില്‍ അനുശോനവുമായി എത്തിയിരിക്കുന്നത്.

1983 ല്‍ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം നടത്തിയ താരമായിരുന്നു റഹ്മാന്‍.

അക്കാലത്ത് മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം തകര്‍ത്തഭിനയിച്ചിരുന്ന റഹ്മാന്‍ തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് പോയതോടെ മലയാളത്തില്‍ ഇടവേള വരികയായിരുന്നു. മലപ്പുറം സ്വദേശിയായ റഹ്മാന്‍ ജനിച്ചത് അബുദാബിയിലാണ്.

It is with great sorrow that we announce the death of KMA Rahman (84), father of Rahman, today morning in Nilambur. Funeral will take place in Nilambur today evening. – Actorrahman.com Team

Posted by Rahman on Tuesday, 25 December 2018