തിക്കോടി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി

പയ്യോളി: മലപ്പുറം കൊടിഞ്ഞി മേലോട്ടിൽ സെയ്തലവിയുടേയും കുഞ്ഞായിശയുടേയും മകൻ സെയ്തലവി (44) യെ റെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി.

തിക്കോടിക്കടുത്ത് പാലൂർ റെയിൽവേട്രാക്കിൽ ഇന്നലെ രാവിലെ ഏഴ് മണിയോടെയാണ് മൃതദേഹം കണ്ടത്.

തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. ട്രെയിനിൽ നിന്നു വീണതാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. ബാർബർ തൊഴിലാളിയായിരുന്നു.

ഭാര്യ: ബുഷ്റ. മക്കൾ: നിസാമുദ്ദീൻ, ശബ്ന ആയിഷ, ഫൗബി ഫർഹ. സഹോദരങ്ങൾ: അബ്ദുൽ സലീം, അബ്ദുൽ റഹീം, മുഹമ്മദ് സമീർ, അബ്ദുൽ മനാഫ്, അബ്ദുൽ ഖയ്യൂം, സാബിറ, റഹീ ന, റഹ്‍യാനത്ത്, ഉമൈമത്ത്, മുബഷിറ.