താമരശ്ശേരിയിൽ ബൈക്കിടിച്ച് പരുക്കേറ്റ സ്ത്രീ മരിച്ചു

താമരശ്ശേരി: ബൈക്ക് ഇടിച്ചു പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.

താമരശ്ശേരി പോസ്റ്റ് ഓഫിസിലെ താൽക്കാലിക ജീവനക്കാരി കുറ്റിയാക്കൽ കുട്ടിമാളു (52) ആണ് മരിച്ചത്.

തപാൽ ഉരുപ്പടികൾ വിതരണം ചെയ്യുന്നതിനിടയിൽ കഴിഞ്ഞ ചൊവ്വാഴ്ച കോരങ്ങാടായിരുന്നു അപകടം.

ഭർത്താവ്: കൂരാച്ചുണ്ട് ചെറുകാട് കുനിയിൽ കുമാരൻ. സഹോദരങ്ങൾ – രാജൻ, വിലാസിനി, രവി.