വയനാട് ചുരത്തില്‍ ജീപ്പ് മറിഞ്ഞ് യുവതി മരിച്ചു

കല്‍പ്പറ്റ: വയനാട് ചുരത്തിലെ വ്യൂ പോയിന്‍റിന് സമീപം ജീപ്പ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ യുവതി മരിച്ചു.

അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. വയനാട് പടിഞ്ഞാറത്തറ സ്വദേശിനി ഹസീന (35) ആണ് മരിച്ചത്.

അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.