കൊട്ടാരക്കരയില്‍ കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച്‌ അഞ്ച് മരണം

കൊല്ലം: കൊട്ടാരക്കരയില്‍ വാഹനാപകടത്തില്‍ അഞ്ച് മരണം. കെഎസ്‌ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരാണ് അപകടത്തില്‍പെട്ടവരെ പുറത്തെടുത്തത്. വടശേരിക്കര സ്വദേശികളാണ് മരിച്ചത്.

കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്നിരുന്ന സൂപ്പര്‍ഫാസ്റ്റും തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോയിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.

സംഭവസ്ഥലത്തു വെച്ചുതന്നെ യാത്രക്കാരായിരുന്ന നാലുപേര്‍ മരണപ്പെട്ടു.