പരിസ്ഥിതി അവാർഡ‌് നേട്ടത്തിന്റെ മികവിൽ കായണ്ണ ഗവ.യുപി സ്കൂൾ

പേരാമ്പ്ര: ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോക മലയാളി കൗൺസിൽ, സംസ്ഥാനത്തെ യുപി വിഭാഗം സ്കൂളുകൾക്ക് ഏർപ്പെടുത്തിയ പരിസ്ഥിതി അവാർഡിന് കായണ്ണ ഗവ. യുപി സ്കൂൾ അർഹരായി.

ഖര ദ്രവ മാലിന്യ സംസ്കരണ വിഭാഗത്തിൽ വിദ്യാലയം സമർപ്പിച്ച ശുചിത്വ ഹരിതഗ്രാമം പ്രോജക്ടാണ് ശാസ്ത്രജ്ഞനായ ഡോ.വി എസ് വിജയന്റെ നേതൃത്വത്തിലുള്ള ജൂറി പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്.50,000 രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ് അവാർഡ്.

കൊച്ചി താജ് ഗേറ്റ് വേയിൽ നടന്ന ഗ്ലോബൽ ബിസിനസ‌് മീറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനിൽനിന്നും സ്കൂൾ അധികൃതർ അവാർഡ് ഏറ്റുവാങ്ങി