ഒ​മാ​നി​ല്‍ ടാ​ങ്ക​ര്‍ ലോ​റി മ​റി​ഞ്ഞ്​ കുറ്റ്യാടി​ സ്വ​ദേ​ശി മ​രി​ച്ചു

മസ്​​കറ്റ്: ഒ​മാ​നി​ല്‍ ടാ​ങ്ക​ര്‍ ലോ​റി മ​റി​ഞ്ഞ്​ ഉണ്ടായ അപകടത്തിൽ കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി മ​രി​ച്ചു. കു​റ്റ്യാ​ടി ന​രി​ക്കൂ​ട്ടും​ചാ​ലി​ല്‍ പു​തി​യേ​ട​ത്ത്​ അ​ഷ്​​റ​ഫ്​ (50) ആ​ണ്​ മ​രി​ച്ച​ത്.

ബാ​ത്തി​ന എ​ക്​​സ്​​പ്ര​സ്​​വേ​യി​ല്‍ സു​വൈ​ഖി​ന​ടു​ത്ത്​ ശ​നി​യാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷ​മാ​യി​രു​ന്നു അ​പ​ക​ടം. ഹെ​വി ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്​​തു​വ​രു​ക​യാ​യി​രു​ന്ന അ​ഷ്​​റ​ഫ്​ ഓടിച്ചിരുന്ന ടാ​ങ്ക​ര്‍ നി​യ​ന്ത്ര​ണം വി​ട്ട്​ ഡി​വൈ​ഡ​റി​ലും പോ​സ്​​റ്റി​ലും ഇ​ടി​ച്ച ശേ​ഷം മ​റി​യു​ക​യാ​യി​രു​ന്നു.

മൂ​ന്നു മ​ണി​യോ​ടെ ഖാ​ബൂ​റ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​രു​ന്നെ​ങ്കി​ലും മ​രി​ച്ച​താ​യി സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​ഞ്ഞു. നാ​ദാ​പു​രം എ​ട​ച്ചേ​രി സ്വ​ദേ​ശി​യാ​യ അ​ഷ്​​റ​ഫ്​ പത്ത്​ വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി ഒ​മാ​നി​ലു​ണ്ട്. നേ​ര​ത്തേ നാ​ദാ​പു​രം ടൗ​ണി​ല്‍ ടാ​ക്​​സി ഡ്രൈ​വ​റാ​യും ജോ​ലി ചെ​യ്​​തി​രു​ന്നു.

സു​ഹാ​ര്‍ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​ട്ടു​ള്ള മൃ​ത​ദേ​ഹം നാ​ട്ടി​​ലേ​ക്ക​യ​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കെ.​എം.​സി.​സി നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്നു​വ​രു​ന്നു.

പിതാവ് കു​ഞ്ഞ​മ്മ​ദ്​ കു​ട്ടി. ഭാ​ര്യ ജ​സീ​ല. മക്കൾ; മു​ഹ​മ്മ​ദ്​ ഷാ​ന്‍, മു​ഹ​മ്മ​ദ്​ സി​നാ​ന്‍, അ​മീ​ന്‍.