മരങ്ങൾ കടപുഴകി, മാലിന്യം അടിഞ്ഞുകൂടി പൂനൂർ പുഴ നാശത്തിലേക്ക്

ബാലുശ്ശേരി: മരങ്ങൾ കടപുഴകിയും പ്ലാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയും പൂനൂർ പുഴ നശിക്കുന്നു.

ഒഴുക്കു കുറഞ്ഞതോടെ പുഴയിലെ തടസ്സം കാരണം മാലിന്യം അടിയുകയാണ്. ഇതോടെ പല ഭാഗങ്ങളിലും പുഴയിൽ അലക്കാനോ കുളിക്കാനോ കഴിയുന്നില്ല.

പ്ലാസ്റ്റിക് മാലിന്യവും ഇറച്ചി അവശിഷ്ടങ്ങളും തള്ളുന്നതു കാരണം പുഴയോരങ്ങളിൽ കടുത്ത ദുർഗന്ധമുണ്ട്.

മരങ്ങൾ കടപുഴകിയപ്പോൾ അധികൃതരെ അറിയിച്ചെങ്കിലും മുറിച്ചു മാറ്റാൻ നടപടിയില്ല. പുഴയിലെ തടസ്സങ്ങളും മാലിന്യവും നീക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.