ഹർത്താൽ അക്രമം; വില്യാപ്പള്ളിയിൽ ആറ്‌ ബിജെപി പ്രവർത്തകർ അറസ്റ്റിൽ

വടകര: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമത്തിൽ ആറു ബിജെപി പ്രവർത്തകർ അറസ്റ്റിൽ.

വില്ല്യാപ്പള്ളി സ്വദേശികളായ അരീക്കൽ മനോജൻ (40), ചാലിൽ മീത്തൽ പി എം സജു(33), പറമ്പത്ത് ദിൽഷാൻ(22), താനിയുള്ളതിൽ ശ്രീരാഗ് (25), മലയിൽ അനൂപ്(24), കൊവ്വന്റെ വാതുക്കൽ സജീവൻ(38)എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്.

വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് വില്ല്യാപ്പള്ളി ടൗണിൽ ബിജെപി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിൽ കൊളത്തൂർ റോഡിൽ വെച്ച് പൊലീസ് ജീപ്പിന് നേരെ കല്ലെറിഞ്ഞ് ബീക്കൺ ലൈറ്റ് തകർത്ത സംഭവത്തിലാണ് അറസ്റ്റ്.