Download WordPress Themes, Happy Birthday Wishes

Author Archives: web desk

ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി :  അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഫയര്‍ ആന്റ് സേഫ്റ്റി (ആറ് മാസം) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിമം യോഗ്യത (പത്താം ക്ലാസ്സ്) താല്‍പര്യമുളളവര്‍ ഐ.ടി.ഐ ഐ.എം.സി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ – 8301098705, 9400635455.

Read More »

ന്യൂനമര്‍ദം: അഞ്ചുദിവസം അതിതീവ്രമഴ; ജാഗ്രതാ നിര്‍ദേശം

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമാകാനും ചുഴലിക്കാറ്റാകാനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇതിനാല്‍ സര്‍ക്കാരും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. അടുത്ത അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.   തുലാവര്‍ഷം ശക്തിയാര്‍ജിക്കുന്നതിനു പുറമേ മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താല്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. അടുത്ത 48 മണിക്കൂറില്‍ തീവ്ര ന്യൂനമര്‍ദമാകാന്‍ സാധ്യതയുണ്ട്. 24 ാം തീയതി ...

Read More »

സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്; നാളെ 13 ജില്ലകളിൽ

സംസ്ഥാനത്തെ 12 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നേരത്തെ ആറ് ജില്ലകളിലായിരുന്നു അലേർട്ടെങ്കിൽ നിലവിലത് 12 ജില്ലകളിൽ ആക്കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലേർട്ട്. കണ്ണൂരും കാസർഗോഡും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.   അതേസമയം, നാളെ 13 ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ നാളെ ഓറഞ്ച് അലേർട്ട് ...

Read More »

കാമ്പുറം കോനാട് ബീച്ച് ശുചീകരണം തുടങ്ങി: 215 ചാക്ക് അജൈവ മാലിന്യങ്ങൾ നീക്കി

ക്‌ളീന്‍ ബീച്ച് മിഷന്റെ ഭാഗമായി  വെള്ളയിലിനു സമീപമുള്ള കാമ്പുറം കോനാട്  ബീച്ച് പരിസര ശുചീകരണം ആരംഭിച്ചു. കോനാട്ട് ബീച്ചിലെയും റോഡരികിലെയും കുറ്റിക്കാട്, പുല്ല് വെട്ടൽ യന്ത്രത്തിന്റെ സഹായത്തോടെ വെട്ടി മാറ്റുകയും ബീച്ചിലെ 215 ചാക്ക് അജൈവ മാലിന്യങ്ങൾ  ശുചീകരണത്തിലൂടെ നീക്കുകയും  ചെയ്തു. കാപ്പാട് ബീച്ചിൽ നിന്ന് കൊണ്ടു വന്ന ബരാകുഡ മിഷന്റെ സഹായത്തോടെ മണൽത്തീരം വൃത്തിയാക്കി. ജില്ലാ ഭരണകൂടത്തിന്റെയും കോഴിക്കോട് കോർപ്പറേഷന്റേയും നേതൃത്വത്തില്‍  നടന്ന ശുചീകരണ പ്രവര്‍ത്തികള്‍ വരും ദിവസങ്ങളിലും തുടരും. ജില്ലാ കലക്ടർ സാംബശിവറാവു, കോർപ്പറേഷൻ കൗൺസിലർ അയിഷ ബി തുടങ്ങിയവർ ശുചീകരണത്തിന് ...

Read More »

താമരശേരി മുന്‍സിഫ്-മജിസ്ട്രേറ്റ് കോടതി ഉദ്ഘാടനം ചെയ്തു

പുതുതായി അനുവദിച്ച താമരശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയുടെ ഉദ്ഘാടനം ഹൈക്കോടതി ജസ്റ്റിസ് വി ചിദംബരേഷ് നിര്‍വഹിച്ചു. താമരശേരിയില്‍ മുന്‍സിഫ്-മജിസ്ട്രേറ്റ് കോടതി പ്രവര്‍ത്തനം ആരംഭിക്കുന്നത് സംസ്ഥാന നീതിന്യായ ചരിത്രത്തിലെ നാഴികകല്ലാണെന്ന്  അദ്ദേഹം പറഞ്ഞു.  കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ 600 ഓളം കേസുകള്‍ കെട്ടികിടക്കുന്നുണ്ട്.  താമരശേരിയില്‍ പുതിയ കോടതി ആരംഭിച്ചതോടെ ഇതില്‍ പലതും ഇവിടേക്ക് മാറ്റാനാകും. വ്യവഹാരികള്‍ക്ക് കേസുകള്‍ക്കായി കോഴിക്കോടിനെ ആശ്രയിക്കേണ്ടതിനും ആശ്വാസമാകും. ശരിയായ രീതിയില്‍ നീതി വിതരണം നടത്തുന്നതിന് കൂടുതല്‍ കോടതികള്‍ അനുവദിക്കുന്നതിലൂടെ മാത്രമേ സാധിക്കുകയുള്ളു. വ്യവഹാരികളുടെ യഥാര്‍ഥ വികാരങ്ങള്‍ മനസിലാക്കാന്‍ കഴിയുന്ന കോടതികളാണ് മുന്‍സിഫ് ...

Read More »

കൊയിലാണ്ടി ഫയര്‍‌സ്റ്റേഷന്‍- കമ്മ്യൂണിറ്റി റെസ്‌ക്യു വളണ്ടിയര്‍ സ്‌കീം പരിശീലനം 

അരിക്കുളം ഗ്രാമപഞ്ചായത്തിലെ തെരെഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാര്‍ക്ക് ദുരന്തനിവാരണ പരിശീലനം നല്‍കി. പഞ്ചായത്തിന്റെ ദുരന്തനിവാരണ സേനയുടെ രൂപീകരണവും പരിശീലനവും കെ.ദാസന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് .വി എം ഉണ്ണി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് സി.രാധ അദ്ധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ജെ.ഷാജി, ഫയര്‍‌സ്റ്റേഷന്‍ ഓഫീസര്‍ സി..പി.ആനന്ദന്‍, അസി.സ്റ്റേഷന്‍ഓഫീസര്‍ കെ.സതീശന്‍, ലീഡിംഗ്ഫയര്‍മാന്‍ പി.കെ.ബാബു, ഫയര്‍മാന്‍മാരായ ഷിജിത്ത്, എന്നിവര്‍ സംസാരിച്ചു. ബിനീഷ്, സിജീഷ്, വിജീഷ്, ഗുല്‍ഷാദ് ഫയര്‍മാന്‍ ഡ്രൈവര്‍മാരായ പ്രശാന്ത്, മനോജ്, ഹോംഗാര്‍ഡ് സത്യന്‍ ബാലന്‍, സുരേഷ് വിജയന്‍. എന്നിവര്‍ പരിശീലനം നല്‍കി.

Read More »

വിദ്യാലയങ്ങള്‍ക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു

കൊയിലാണ്ടി: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭ വിദ്യാലയങ്ങള്‍ക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്തു.  പുതിയ കാലത്തെ ഉത്തരവാദിത്തം ഏറ്റെടുക്കലിന്റെ ഭാഗമായി പഠനോപകരണങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും നഗരസഭ പ്രത്യേകം പദ്ധതികള്‍ തയ്യാറാക്കി. ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഫര്‍ണിച്ചറുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗങ്ങളായ പി.എം.ബിജു, കെ.ബിനില, പ്രിന്‍സിപ്പല്‍ പി.വത്സല, വി.സുചീന്ദ്രന്‍, ബിജേഷ് ഉപ്പാലക്കല്‍, പ്രധാനാധ്യാപിക ഉഷാകുമാരി എന്നിവര്‍ സംസാരിച്ചു

Read More »

കേരള ഗവർണ്ണർ കൊയിലാണ്ടിയിൽ

കൊയിലാണ്ടി.’ കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് കൊയിലാണ്ടിയിൽ ‘വലിയ കത്ത് ദർഗ്ഗാ ശരീഫ് സന്ദർശിക്കും. തുടർന്ന് ബാഫഖി തങ്ങളുടെ കൊച്ചുമകൻ സെയ്ദ് അലി ബഫഖി തങ്ങളുടെ വസതി സന്ദർശിക്കും.

Read More »

ആളൂരിന്റെ അഭിഭാഷകർ ജോളിക്ക് നിയമോപദേശം നൽകി

കൊയിലാണ്ടി: പോലീസ് കസ്റ്റഡി കഴിഞ്ഞ് താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ കൂടത്തായ കൊലപാതക പരമ്പരകേസിലെ മുഖ്യ പ്രതി ജോളിയെ രണ്ട് ദിവസത്തെ ക്ക് കൂടി പോലീസ് കസ്റ്റഡിയിൽ വിട്ടു. ജോളിക്കായി ആളൂരിന്റെ മൂന്ന് ജൂനിയർ വക്കീൽ മാരാണ് ഹാജരായത്. ഇവർ ജോളിയുമായി കോടതി മുറിയിൽ സംസാരിച്ചു. നിയമോപദേശം നൽകിയതായാണ് വിവരം. പോലീസ് പീഡിപ്പിച്ചതായി പറയാനും,സുഖമില്ലാത്തതിനാൽ ശല്യം ചെയ്യരുതെന്നും. കോടതിയിൽ പറയാൻ ജോളിയോടാവശ്യപ്പെട്ടു. പേടിക്കരുതെന്നും.എല്ലാ കാര്യത്തിലും, ആളൂർ വക്കീലും തങ്ങളും കൂടെയുണ്ടാവുമെന്നും അവർ ജോളിയോട് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് ജോളിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയത്.

Read More »

ജില്ലയിലെ ഉപതെരഞ്ഞടുപ്പുകള്‍; വോട്ടര്‍പട്ടികയിലെ അപേക്ഷകളും ആക്ഷേപങ്ങളും 30 വരെ സമര്‍പ്പിക്കാം

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വിവിധ പഞ്ചായത്തുകളിലെ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നത് സംബന്ധിച്ച് ഇലക്ഷന്‍  ഡെപ്യൂട്ടി കലക്ടര്‍ ടി ജനില്‍കുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 2019 ജനുവരി ഒന്നിന് 18 വയസു തികഞ്ഞവരെ ഉള്‍പ്പെടുത്തിയാണ് അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കിയത്. ഇതിന്റെ കരട് വോട്ടര്‍ പട്ടിക ഒക്‌ടോബര്‍ 16-ന് പ്രസിദ്ധീകരിച്ചു. കരട് പട്ടികയിന്മേലുള്ള അപേക്ഷകളും ആക്ഷേപങ്ങളും ഒക്ടോബര്‍ 30 വരെ സമര്‍പ്പിക്കാം. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിനുള്ള അവകാശവാദ അപേക്ഷകളും (ഫോറം 4), വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും (ഫോറം 6), ഒരു പോളിങ് സ്റ്റേഷനില്‍ ...

Read More »