Download WordPress Themes, Happy Birthday Wishes

Author Archives: web desk

പനിയും ജലദോഷവും: കൊറോണയെന്ന് പേടിച്ച്‌ ആത്മഹത്യ ചെയ്തു

ഹൈദരാബാദ്: കൊറോണവൈറസ് ബാധിച്ചെന്ന ഭീതിയില്‍ ആന്ധ്രപ്രദേശില്‍ 50 വയസുകാരന്‍ ആത്മഹത്യ ചെയ്തു. ചിറ്റൂര്‍ സ്വദേശിയായ ബാലകൃഷ്ണനാണ് ജീവനൊടുക്കിയത്‌.   കൊറോണ വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ വായിച്ചും മൊബൈലില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോകള്‍ കണ്ടും ബാലകൃഷ്ണന്‍ അസ്വസ്ഥനായിരുന്നുവെന്ന്‌ ബന്ധുക്കള്‍ പറയുന്നത്.   മൂത്രനാളിയിലെ അണുബാധ്ക്കും ജലദോഷത്തിനുമായി അദ്ദേഹം കഴിഞ്ഞ ആഴ്ച തിരുപ്പതിയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്ന് തിരിച്ചെത്തിയ ശേഷം രണ്ട് ദിവസങ്ങളായി അദ്ദേഹം ഞങ്ങളോട് അപരിചിതനെ പോലെയാണ് പെരുമാറിയിരുന്നത്. കൊറോണവൈറസ് ബാധിച്ചിട്ടുണ്ടെന്നും തന്റെ അടുത്തേക്ക് ആരും വരരുതെന്നും എല്ലാവരോടും പറയുന്നുണ്ടായിരുന്നു-മകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ...

Read More »

വൈദ്യുത വാഹനങ്ങൾക്കായി 163 ചാർജിങ്‌ സ്റ്റേഷനുകൾ സ്‌ഥാപിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം> വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം, കണ്ണൂർ ജില്ലകളിലായി 163 ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.   സ്വന്തമായി വൈദ്യുത വാഹനനയമുള്ള സംസ്ഥാനമാണ് കേരളം. ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗം കുറക്കുക, ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം നിയന്ത്രിക്കുക എന്നതാണ് വാഹനനയത്തിന്റെ പ്രധാന ലക്ഷ്യം.   കെ എസ് ഇ ബിയാണ് വാഹനനയത്തിന്റെ നോഡൽ ഏജൻസിയായി പ്രവർത്തിക്കുന്നത്. കെ.എസ്.ഇ.ബി യുടെ ഔദ്യോഗിക വാഹനങ്ങൾ ഘട്ടം ഘട്ടമായി ഇലക്ട്രിക്ക് വാഹനങ്ങളാക്കും. അനെർട്ടിന്റെ നേതൃത്വത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള 30 ശതമാനം വാഹനങ്ങൾ ...

Read More »

സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് ജില്ലയിലെ വിവിധ വകുപ്പുകളില്‍ എല്‍.ഡി ടൈപ്പിസ്റ്റ് തസ്തികയിലേക്ക്  പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍നിന്നുള്ള പ്രത്യേകനിയമനത്തിന് കാറ്റഗറി നം. 311/2018 പ്രകാരം നടത്തിയ പരീക്ഷയുടെ  സാധ്യതാ പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു.

Read More »

ഒറ്റപ്പെടൽ കുട്ടികളുടെ മാനസികവൈകല്യത്തിന് കാരണമാകും. -പി. വത്സല

കുന്ദമംഗലം: ഒറ്റപ്പെടൽ കുട്ടികളുടെ മാനസികവൈകല്യത്തിന് കാരണമാക്കുമെന്നും കൂട്ടായ്മകളാണ് ഇതിന് പരിഹാരമെന്നും സാഹിത്യകാരി പി. വത്സല. സദയം ചാരിറ്റബിൾ ട്രസ്റ്റിന്റെ കുട്ടികളുടെ സംസ്ഥാനതലവേദിയായ ബാലസദയത്തിന്റെയും ബാലചിത്രരചനാ മത്സരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ. കുട്ടികൾക്ക് പരസ്പരം ഒത്തുചേരാനും ചുറ്റുപാടും മനസ്സിലാക്കാനും രക്ഷിതാക്കൾ അവസരമൊരുക്കണമെന്നും അവർ പറഞ്ഞു. എം.കെ. രമേഷ് കുമാർ അധ്യക്ഷനായി. രവീന്ദ്രൻ കുന്ദമംഗലം, എം. പ്രമീളാ നായർ, സുനിൽ മുതുവന, സർവദമനൻ കുന്ദമംഗലം, കെ. ശശിധരൻ, ഉദയകുമാർ, വി.പി. സുരേഷ് കുമാർ, എൻ. ദിനേശൻ, എം. ജനാർദനൻ, എസ്. സുനിൽ എന്നിവർ സംസാരിച്ചു.

Read More »

സൗജന്യ ഡ്രൈവിങ് പരിശീലനം

എലത്തൂര്‍ ഐ.ടി.ഐ യുടെ  ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മറ്റിയുടെ കീഴിലെ ഡ്രൈവിംഗ് പരിശീലന പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍ക്ക് സൗജന്യ ഡ്രൈവിങ് പരിശീലനം നല്‍കും.  18 നും 40 നുമിടയില്‍ പ്രായമുളളവരും ഒരു ലക്ഷത്തില്‍ കുറവ് വാര്‍ഷിക വരുമാനമുളളവരുമായ പരിശീലനാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  പ്രവേശനം ആഗ്രഹിക്കുന്നവര്‍  ജാതി, വയസ്സ്, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 14 ന് 10 മണിക്കകം എലത്തൂര്‍ ഐ.ടി.ഐയില്‍ കൂടിക്കാഴ്ചയ്ക്ക്  എത്തണം.

Read More »

സംസ്ഥാന സർക്കാരിന്റെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം> സംസ്ഥാന സർക്കാരിന്റെ 2018ലെ മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, കാർട്ടൂൺ, ഫോട്ടോഗ്രഫി എന്നിവയിലും ദൃശ്യമാധ്യമ വിഭാഗത്തിൽ ടിവി റിപ്പോർട്ടിംഗ്, ടിവി അഭിമുഖം, ടിവി ക്യാമറ, ടിവി എഡിറ്റിംഗ്, ന്യൂസ് റീഡിംഗ് എന്നിവയിലുമാണ് അവാർഡ്.   അച്ചടി മാധ്യമ വിഭാഗത്തിൽ ജനറൽ റിപ്പോർട്ടിംഗിൽ കേരള കൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമൽകുമാറിനാണ് അവാർഡ്. അവയവദാനത്തിന് എന്ത് സംഭവിച്ചു എന്ന പരമ്പരയ്ക്കാണ് അവാർഡ്. ദേശാഭിമാനി ന്യൂസ് എഡിറ്റർ ലെനി ജോസഫിനാണ് വികസനോൻമുഖ റിപ്പോർട്ടിംഗിനുള്ള അവാർഡ്. പുഴകൾ ...

Read More »

നഗരസഭയുടെ ‘പരീക്ഷാ മുന്നൊരുക്കം’

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി പത്താംതരം വിദ്യാര്‍ഥികള്‍ക്ക് ‘പരീക്ഷാ മുന്നൊരുക്കം’ പരിശീലനം നല്‍കി. സ്‌കൂളുകളില്‍ നടത്തുന്ന വിജയോത്സവം പദ്ധതിയുടെ തുടര്‍ച്ചയായി നടത്തിയ ‘പരീക്ഷാ മുന്നൊരുക്കം’ കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്താനുതകുമെന്ന ലക്ഷ്യത്തിലാണ് സംഘടിപ്പിച്ചിട്ടുള്ളത്. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭാംഗം സി.കെ.സലീന, പരിശീലകന്‍ സി.അജിത്കുമാര്‍, കോര്‍ഡിനേറ്റര്‍ എം.എം.ചന്ദ്രന്‍, കെ.പ്രദീപ് എന്നിവര്‍ സംസാരിച്ചു

Read More »

ബസ്സിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരനായ ആനപാപ്പാന്‍ മരിച്ചു

അത്തോളി: സ്വകാര്യബസ്സ് സ്‌ക്കൂട്ടറിലിടിച്ച് സ്‌ക്കൂട്ടര്‍ യാത്രക്കാരനായ ആന പാപ്പാന്‍ മരിച്ചു. നടുവണ്ണൂര്‍ കൊടോി പുനത്തില്‍ ശ്രീജിത്താണ് (36) മരിച്ചത്. ഇന്നലെ രാവിലെ 9.30 ഓടെ അത്തോളി പെട്രോൾപമ്പിന് സമീപമാണ് അപകടം.   അത്തോളി പോലീസ് കേസെടുത്തു. അച്ഛന്‍: ശ്രീധരന്‍, അമ്മ: സരോജിനി, ഭാര്യ: ഗ്രീഷ്മ, മകള്‍: ആഗ്നേയ, സഹോദരന്‍: രഞ്ജിത്ത്.

Read More »

മണക്കുളങ്ങര ക്ഷേത്രത്തില്‍ മെഗാതിരുവാതിര

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വനിതാ പരിപാലനസമിതിയുടെ നേതൃത്വത്തില്‍ മെഗാതിരുവാതിര ശ്രദ്ധേയമായി. 300-ല്‍പരം വനിതകള്‍ പങ്കാളികളായി. വനിതാ പരിപാലനസമിതിയുടെ നേതൃത്വത്തില്‍ കുട്ടികളുടെ ചെണ്ടമേള അരങ്ങേറ്റവും തുടര്‍ന്ന് ഭാണ്ടിയ നൃത്തവും അരങ്ങേറും.

Read More »

കൊറോണ: രണ്ട് പേര്‍ ആശുപത്രി വിട്ടു

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ള രണ്ട് പേരെ ഡിസ്ചാര്‍ജ് ചെയ്തുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.വി അറിയിച്ചു. നിലവില്‍ പുതുതായി ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേര്‍ ബീച്ച് ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. ഒരു സ്രവ സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ജില്ലയില്‍ പുതുതായി രണ്ട് പേര്‍ ഉള്‍പ്പെടെ ആകെ 398 പേര്‍ നിരീക്ഷണത്തിലുണ്ട്. മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ രണ്ട് പേര്‍ക്ക് കൗണ്‍സിലിങ് നല്‍കി. ഡി.എം.ഒ യുടെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളുടെ കീഴിലും നടപ്പിലാക്കിയ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ...

Read More »