Download WordPress Themes, Happy Birthday Wishes

Author Archives: web desk

യുവതിയുടെ ആത്മഹത്യ: കോമരം അറസ്‌റ്റിൽ

യുവതി ആത്മഹത്യ ചെയ്യാനിടയാകുംവിധം ‘കൽപ്പന’ നടത്തിയ കുടുംബക്ഷേത്രത്തിലെ കോമരം അറസ്‌റ്റിൽ. പാലാഴി കാരണത്ത്  ശ്രീകാന്തി(25) നെയാണ്‌ അന്തിക്കാട്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്തത്‌. മണലൂർ പാലാഴി  കാരണത്ത് ജോബിയുടെ ഭാര്യ ശ്യാംഭവി (30)യാണ്‌  ആത്മഹത്യചെയ്തത്‌.   കഴിഞ്ഞ ബുധനാഴ്ചയാണ്‌ സംഭവം. ജോബിയുടെ കുടുംബക്ഷേത്രത്തിലെ ചടങ്ങിനിടെ യുവതിക്ക് സ്വഭാവ ദൂഷ്യമുണ്ടെന്ന് കോമരം ‘കൽപ്പന’ പുറപ്പെടുവിച്ചു. പരിഹാരമായി ദേവിയോട് പരസ്യമായി മാപ്പ് പറയണമെന്നും നിർദേശിച്ചു. ബന്ധുക്കളും വീട്ടുകാരുമടക്കം വൻ ജനാവലി പങ്കെടുത്ത ചടങ്ങിലായിരുന്നു ഇത്‌.   സംഭവത്തിൽ മനംനൊന്ത് യുവതി പിറ്റേന്ന് വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു. കോമരത്തിന്റെ സുഹൃത്തിന്റെ പ്രേരണയിലാണ് ...

Read More »

കോളനികളിലെ ജനനമരണ രജിസ്ട്രേഷന്‍ സുഗമമാക്കാന്‍ അദാലത്ത് നടത്താന്‍ നിര്‍ദ്ദേശം

പട്ടികജാതി പട്ടികവര്‍ഗ്ഗ കോളനികളിലുള്ളവരുടെ ജനനമരണ രജിസ്ട്രേഷന്‍ സുഗമമാക്കാന്‍ അദാലത്ത് നടത്താന്‍ ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചു.  ജില്ലയിലെ ജനനമരണ രജിസ്ട്രേഷന്‍ കാര്യക്ഷമമാക്കുന്നതിനും രജിസ്ട്രേഷന്‍ നടപടികളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി സബ് കലക്ടര്‍ ജി പ്രിയങ്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദ്ദേശം. എസ്.സി എസ്.ടി പ്രെമോട്ടര്‍മാര്‍ കോളനികളില്‍ വിവരശേഖരണം നടത്തി ജനന മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ളവര്‍ ഉണ്ടോയെന്ന് പരിശോധിക്കണം. ആദിവാസി കോളനികളില്‍ നടക്കുന്ന ജനനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കുട്ടികളുടെ ജനനതീയതി സംബന്ധിച്ച് മാതാപിതാക്കള്‍ നല്‍കുന്ന വിവരം ആധികാരികമായി കണക്കിലെടുത്ത് രജിസ്ട്രേഷന്‍ നടത്താം.  ...

Read More »

ഗതാഗത നിയന്ത്രണം

കോഴിക്കോട്-പന്തീരാങ്കാവ് – മണക്കടവ് റോഡ്‌നവീകരണത്തിന്റെ ഭാഗമായി മാര്‍ച്ച് നാല് മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി നിയന്ത്രിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Read More »

വെളിച്ചെണ്ണ ഉല്‍പ്പാദനത്തിനും വ്യാപാരത്തിനും പുതിയ നിബന്ധനകള്‍

 സംസ്ഥാനത്തെ വെളിച്ചെണ്ണ ഉല്‍പ്പാദനത്തിനും വ്യാപാരത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി.  സംസ്ഥാനത്ത് നിലവാരം കുറഞ്ഞ വെളിച്ചെണ്ണ വില്‍ക്കപ്പെടുന്നത് ശ്രദ്ധയില്‍പെട്ടതിനാലാണിത്. വെളിച്ചെണ്ണയ്ക്ക് ഇനി മുതല്‍ ബ്രാന്‍ഡ് രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്.   സംസ്ഥാനത്ത്  വെളിച്ചെണ്ണ ഉല്പാദിപ്പിച്ച് പാക്ക് ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്ന വ്യാപാരികള്‍ക്ക് വെളിച്ചെണ്ണയുടെ ഒരു ബ്രാന്‍ഡ് മാത്രമേ മാര്‍ച്ച് 15 മുതല്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുകയുള്ളൂ. ആ ബ്രാന്‍ല്ലാതെ മറ്റ് ബ്രാന്‍ഡുകള്‍ ഒന്നും അവരുടെ സ്ഥാപനങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല. ബ്രാന്‍ഡ് ഗുണനിലവാരം കുറഞ്ഞതാണെന്ന് കണ്ടെത്തിയാല്‍ നിരോധനം ഏര്‍പ്പെടുത്തും.   ഇങ്ങനെ ഗുണനിലവാരം കുറഞ്ഞ വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ ...

Read More »

കൊറോണ വൈറസ്‌ നിരീക്ഷണം ശക്തമാക്കും; സഹായത്തിനായി മൊബൈൽ ആപ്: മന്ത്രി കെ കെ ശൈലജ

കൊറോണ വൈറസ്‌ പ്രതിരോധത്തിന്റെ ഭാഗമായുള്ള നിരീക്ഷണം കൂടുതൽ ഫലപ്രദമാക്കാൻ മൊബൈൽ ആപ്‌ തയ്യാറാക്കുന്നു. കേരള സ്‌റ്റാർട്ടപ്‌ മിഷനാണ്‌ രോഗബാധിത പ്രദേശത്തുനിന്ന്‌ തിരികെ എത്തുന്നവർക്കും ടൂറിസ്റ്റുകൾക്കുമായി മൊബൈൽ ആപ്‌ തയ്യാറാക്കുന്നത്‌. മൂന്ന്‌ ദിവസത്തിനുള്ളിൽ ആപ്‌ പ്രവർത്തനക്ഷമമാകുമെന്ന്‌ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി രാജൻ എൻ ഖോബ്രഗഡെ പറഞ്ഞു.   കൊറോണ വൈറസ്‌ കൂടുതൽ രാജ്യങ്ങളിലേക്ക്‌ പടരുന്ന സാഹചര്യത്തിൽ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള നിരീക്ഷണം കൂടുതൽ സങ്കീർണമാകും. മൊബൈൽ ആപ്‌ പ്രവർത്തനസജ്ജമാകുന്നതോടെ സംസ്ഥാനത്ത്‌ എത്തുന്ന വിനോദസഞ്ചാരികൾക്കും രോഗബാധിത പ്രദേശത്തുനിന്ന്‌ എത്തുന്നവർക്കും എളുപ്പത്തിൽ ആരോഗ്യ വകുപ്പിന്‌ റിപ്പോർട്ട്‌ ചെയ്യാനാകും.   കൊറോണ ...

Read More »

ചുമർചിത്രരചനാ മത്സരം സംഘടിപ്പിച്ചു

വനിതാ ദിനത്തോടനുബന്ധിച്ച് വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ  ചുമർചിത്രരചനാ മത്സരം സംഘടിപ്പിച്ചു.    ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. മാനാഞ്ചിറ പി.ഡബ്ല്യു.ഡി കെട്ടിട ചുമരിൽ ചിത്രം വരച്ചുകൊണ്ടാണ് അദ്ദേഹം പരിപാടി ഉദ്‌ഘാടനം ചെയ്തത്. ‘ആരോഗ്യവും വിദ്യാഭ്യാസവും സാമൂഹ്യപരവുമായ സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങളും സംവിധാനങ്ങളും ‘ എന്ന വിഷയത്തിലായിരുന്നു  മത്സരം. തെരഞ്ഞെടുത്ത അഞ്ച് ഗ്രൂപ്പുകളാണ് നാലു  ദിവസം നീണ്ടു നിൽക്കുന്ന മത്സരത്തിൽ പങ്കെടുക്കുന്നത്. ചടങ്ങിൽ വനിത ശിശു വികസന ഓഫീസർ അനീറ്റ എസ് ലിൻ, ജൂനിയർ സൂപ്രണ്ട് ടി ...

Read More »

വാഹനാപകടത്തെ തുടർന്ന്അബോധാവസ്ഥയിലായിരുന്ന ആൾ മരിച്ചു

കൊയിലാണ്ടി: സ്വകാര്യ ബസ്സിടിച്ച് അബോധാവസ്ഥയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കൊരയങ്ങാട് തെരുവിലെ കുന്നന്‍ കണ്ടി സി.കെ.രവീന്ദ്രന്‍ (57) ആണ് മരിച്ചത്. 2019 ജൂലായ് മാസം കൊയിലാണ്ടി പഴയ ആര്‍ ടി ഒ ഓഫീസിനു മുന്‍വശം വെച്ചായിരുന്നു അപകടം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികില്‍സിയിലായിരുന്നു. ഭാര്യ. അജിത, മക്കള്‍. ഐശ്വര്യ, അഞ്ജലി, അശ്വതി, മരുമകന്‍ – ജിത്തു.

Read More »

കോവിഡ് ബാധിത രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണം

ലോകത്ത് കോവിഡ് 19 (കൊറോണ) പടരുന്ന സാഹചര്യത്തില്‍ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ അതത് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. അറിയിച്ചു.  ചൈന, ഇറാന്‍, ഇറ്റലി, ഹോങ്‌കോങ്, സൗദി അറേബ്യ, ദുബൈ, തായ്‌ലാന്റ്, സിംഗപ്പൂര്‍, ജപ്പാന്‍, സൗത്ത് കൊറിയ, വിയറ്റ്‌നാം, നേപ്പാള്‍, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ വിവരം ബന്ധപ്പെട്ട  ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണം. ഇത്തരം രാജ്യങ്ങളിലെ  സന്ദർശനവും  തീർഥാടനവും ഒഴിവാക്കണമെന്നും  ഡി.എം.ഒ അറിയിച്ചു.

Read More »

കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

കൊയിലാണ്ടി: ദേശീയ പാതയില്‍ തിരുവങ്ങൂര്‍ അണ്ടിക്കമ്പനിക്കടുത്തു വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു. കാപ്പാട് ഗവ:മാപ്പിള യൂ.പി സ്‌കൂളിന് സമീപം താഴെപ്പുരയില്‍ (അല്‍ഫജര്‍) അബ്ദുല്‍ മജീദിന്റെയും സഫീനയുടെയും മകന്‍ മനാസിര്‍ (22) ആണ് മരണമടഞ്ഞത്. സഹോദരങ്ങള്‍: അല്‍ഫജര്‍, നീദ,

Read More »

ലൈഫ് ഭവന പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം

കൊയിലാണ്ടി: നഗരസഭയില്‍ ലൈഫ് ഭവനങ്ങളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം കെ.ദാസന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. 800-ഓളം വീടുകളാണ് നഗരസഭയില്‍ പി.എം.എ.വൈ-ലൈഫ് ഭവന പദ്ധതിതിയില്‍ പണി പൂര്‍ത്തീകരിച്ചത്. നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ വി.കെ.പത്മിനി, സ്ഥിരംസമിതി അധ്യക്ഷമാരായ എന്‍.കെ.ഭാസ്‌കരന്‍, കെ.ഷിജു, വി.കെ.അജിത, ദിവ്യസെല്‍വരാജ്, നഗരസഭാംഗങ്ങളായ എം.സുരേന്ദ്രന്‍, വി.പി.ഇബ്രാഹിംകുട്ടി, സൂപ്രണ്ട് അനില്‍ കുമാര്‍, കോര്‍ഡിനേറ്റര്‍ രചന എന്നിവര്‍ സംസാരിച്ചു.

Read More »