Download WordPress Themes, Happy Birthday Wishes

Author Archives: web desk

സ്വർണ വിലയിൽ വീണ്ടും കുതിപ്പ്; പവന് 400 രൂപ കൂടി

റെക്കോർഡ് ഭേദിച്ച് സ്വർണവില. പവന് 400 രൂപ കൂടി 31,280 രൂപയിലെത്തി. ഇന്നലെ പവന് 200 രൂപ വർധിച്ച് 30,880 രൂപയിലെത്തിയിരുന്നു. ഇത് ഏഴു വർഷത്തിനിടയിൽ രേഖപ്പെടുത്തിയ ഉയർന്ന നിരക്കെന്നാണ് വിദഗ്ദർ വിലയിരുത്തിയത്.   ഇതിനു പുറമേയാണ്, ഇന്ന് രാവിലെ 240 രൂപയും ഉച്ചകഴിഞ്ഞ് 160 രൂപയുമായി വർധിച്ചത്. കൊറോണ വൈറസ് ബാധ ആഗോള സമ്പദ് ഘടനയെ പ്രതികൂലമായി ബാധിക്കുമെന്നുള്ള ആശങ്കയാണ് സ്വർണവില കുതിച്ചുയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതിന് പുറമേ ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതും സ്വർണ വില വർധനവ് കാരണമായിട്ടുണ്ട്.

Read More »

ടിപ്പറിടിച്ച് നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച് മുപ്പതോളംപേർക്ക് പരിക്ക്

താമരശ്ശേരി: എതിർവശത്ത് നിന്നെത്തിയ ടിപ്പർലോറിയിൽ വശം ഇടിച്ചശേഷം നിയന്ത്രണംവിട്ട സ്വകാര്യബസ് റോഡരികിലെ മരത്തിലിടിച്ചുണ്ടായ അപകടത്തിൽ മുപ്പതോളം പേർക്ക് പരുക്കേറ്റു. അവേലത്തിന് സമീപം ചീനിമുക്കിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് അപകടം. കൊയിലാണ്ടി-താമരശ്ശേരി റൂട്ടിലോടുന്ന ആഞ്ജനേയ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെത്തുടർന്ന് ബസിന്റെ മുൻവശം തകർന്നു.   കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഒരു ബൈക്കിനെ മറികടക്കവെ ടിപ്പർ ലോറിയുടെ പിറകുവശം ബസിന്റെ വലതുഭാഗത്ത് ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട സ്വകാര്യ ബസ് നേരെ റോഡരികിലെ തണൽമരത്തിലിടിച്ചുനിന്നു.   പരിക്കേറ്റവരെ നാട്ടുകാർ ആദ്യം പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ശ്വാസതടസ്സം ...

Read More »

പ്ലാസ്റ്റിക്ക് നിരോധനത്തിന്റെ 50 ദിനങ്ങൾ; ജനങ്ങളുടെ സഹകരണം മികച്ചത്‌: മുഖ്യമന്ത്രി

 പ്ലാസ്റ്റിക്ക് നിരോധനത്തോട് ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ടെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പുനരുപയോഗ ശേഷിയില്ലാത്ത പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞിട്ട് കേരളം 50 ദിവസം പിന്നിട്ടിരിക്കുന്നു. ഇതു വരെയുള്ള അനുഭവം പരിശോധിച്ചു പ്ലാസ്റ്റിക്ക് നിരോധനത്തിൽ കൂടുതൽ വ്യക്തത സർക്കാർ വരുത്തിയിട്ടുണ്ട്. നിരോധനത്തില്‍ നിന്നും ഒഴിവാക്കിയ ഉത്പനങ്ങള്‍ക്ക് Extended Producers Responsibility (EPR) പ്ലാൻ ബാധകമാണ്. ക്യാരി ബാഗുകൾക്ക് തുണി, പേപ്പർ എന്നിവ കൊണ്ടുള്ള ബാഗുകൾ മാത്രമേ അനുവദനീയമുള്ളൂ. നിരോധനത്തിൽ നിന്നും ക്ലിങ് ഫിലിം ഒഴിവാക്കിയിരുന്നു, 500 ml ന് മുകളിൽ വരുന്ന കുടിവെള്ള PET ബോട്ടിലുകളും ...

Read More »

കെഎഎസ് പരീക്ഷയ്ക്ക് തുടക്കമായി ; 1535 പരീക്ഷാകേന്ദ്രങ്ങൾ, റാങ്ക്പട്ടിക നവംബര്‍ 1ന്

  കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്(കെഎഎസ) പരീക്ഷയ്ക്ക് തുടക്കമായി.ആദ്യ പേപ്പര്‍ രാവിലെ പത്തിന് ആരംഭിച്ചു. രണ്ടാം പേപ്പര്‍ പകല്‍ 1.30ന് ആരംഭിക്കും. സംസ്ഥാനത്തുടനീളം 1535 പരീക്ഷാകേന്ദ്രമാണുള്ളത്. 3,84,661 ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ രാവിലെ 9.45ന് പരീക്ഷാകേന്ദ്രത്തിലെത്തി. രണ്ടാം പരീക്ഷയ്ക്ക് 1.15നാണ് ഹാളില്‍ കയറേണ്ടത്. പത്തിനും 1.30 നുമുള്ള ബെല്ലിനുശേഷം ആരെയും പ്രവേശിപ്പിക്കില്ല. പരീക്ഷാഹാളില്‍ അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖ, പേന എന്നിവ മാത്രമേ അനുവദിക്കൂ. മൊബൈല്‍ ഫോണ്‍, വാച്ച്, പേഴ്‌സ് ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ക്ലോക്ക് റൂമില്‍ സൂക്ഷിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.പ്രാഥമിക പരീക്ഷയുടെ ഫലം ...

Read More »

കുറ്റ്യാടി കനാലിലൂടെ ജലവിതരണം തുടങ്ങി

പേരാമ്പ്ര :കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര പ്രധാന കനാലിലൂടെ ജലവിതരണം  ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ 8.15ന് എക്സിക്യുട്ടീവ് എൻജിനിയര്‍ എം കെ മനോജ് ഡാമിന്റെ കനാലിലേക്കുള്ള ഷട്ടർ 15 സെന്റിമീറ്റർ ഉയർത്തി വെള്ളം തുറന്നുവിട്ടു. വടകര താലൂക്കിലേക്കുള്ള പ്രധാന കനാലാണ് തുറന്നത്. കൊയിലാണ്ടി താലൂക്കിലേക്കും കക്കോടി ഭാഗത്തേക്കുമുള്ള ഇടതുകര പ്രധാന കനാൽ ശനിയാഴ്ച തുറക്കും. വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലായി വലുതും ചെറുതുമായ 603 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് കുറ്റ്യാടി പദ്ധതിയുടെ കനാലുകൾ. പെരുവണ്ണാമൂഴിയില്‍നിന്ന്‌ തുടങ്ങുന്ന ഇടതുകര കനാലിന്റെ ദൈര്‍ഘ്യം 40.02 കിലോമീറ്ററും വടകര താലൂക്കിലേക്കുള്ള ...

Read More »

ജീവിതദുരിതം പേറി സജിതയും കുടുംബവും…. സജിത ശാരീരികമായി തളർന്നത് പ്രസവത്തിനുശേഷം

ബാലുശ്ശേരി: ബാലുശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ പുത്തൂർവട്ടത്ത് തേവരപറമ്പിൽ സജിത ശാരീരികമായി തളർന്നത് പ്രസവത്തെത്തുടർന്നാണ്. അതോടെയാണ് അവരുടെ ജീവിതത്തിന്റെ താളംതെററിയത്. ഇപ്പോൾ സജിതയ്ക്ക് സ്വന്തമായി ഒന്നുംചെയ്യാൻ കഴിയാത്ത അവസ്ഥയാണ്…. ഒന്നാംക്ലാസിൽ പഠിക്കുന്ന അലനും ഒന്നരവയസ്സുള്ള അലംകൃതയും മക്കളായുണ്ട്. അമ്മയുടെ സ്നേഹം എന്തെന്നറിയാതെയാണ് രണ്ടുമക്കളും വളരുന്നത്. ഭർത്താവായ പരമാനന്ദൻ കൂലിപ്പണിക്ക് പോയി കിട്ടുന്ന പണംകൊണ്ട് സജിതയുടെ ചികിത്സയ്ക്കും കുടംബത്തിന്റെ പട്ടിണിമാറ്റാനും കഴിയാത്ത സ്ഥിതി. വിവിധയിടങ്ങളിലായി സജിതയെ ചികിത്സിച്ചെങ്കിലും അസുഖത്തിന് ശമനമുണ്ടായിട്ടില്ല. പരമാനന്ദൻ ജോലിക്ക് പോകുമ്പോൾ കൊച്ചുകുഞ്ഞിനെ നോക്കാനാളില്ല . മിക്ക ദിവസങ്ങളിലും അലൻ സ്കൂളിൽ പോകാതെ കൊച്ചനുജത്തിയെ നോക്കുകയാണ് പതിവ്. ...

Read More »

സ്ത്രീയെ വെട്ടിപ്പരിക്കേൽപ്പിച്ച് സ്വർണം കവർന്ന കേസ്: പയ്യോളിയിൽ തെളിവെടുപ്പ് നടത്തി

പയ്യോളി: കാർത്തികപ്പള്ളി പറമ്പത്ത് മൂസ്സയുടെ ഭാര്യ അലീമയെ (60) വെട്ടിപ്പരിക്കേൽപ്പിച്ച് സ്വർണാഭരണങ്ങൾ കവർച്ച നടത്തിയ കേസിലെ പ്രതി പട്ടർകണ്ടി സമീറയെ (40) തെളിവെടുപ്പിനായി പയ്യോളിയിൽ കൊണ്ടുവന്നു. അലീമയുടെ ആഭരണങ്ങൾ വിറ്റ പയ്യോളിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് സമീറയുമായി പോലീസ് എത്തിയത്. എടച്ചേരി സി.ഐ. സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. 14-ന് ഉച്ചയ്ക്കാണ് അലീമയെ സമീപവാസിയും ബന്ധുവുമായ സമീറ വെട്ടിപ്പരിക്കേൽപ്പിച്ച് 10 പവന്റെ ആഭരണവുമായി മുങ്ങിയത്

Read More »

റംബുട്ടാന്‍ നടുമ്പോള്‍ വേണ്ട വളപ്രയോഗം

വളപ്രയോഗത്തോട് നന്നായി പ്രതികരിക്കുന്ന വിളയാണ് റംബുട്ടാന്‍. നല്ല വിളവിനു വളപ്രയോഗം കൂടിയേ തീരൂ.   വളം ചേര്‍ക്കല്‍ ഇങ്ങനെ: ഒരു ചതുരശ്രമീറ്റര്‍ വലുപ്പമുള്ള കുഴിയെടുത്തു അതില്‍ മേല്‍മണ്ണും മൂന്ന് ചട്ടി നന്നായി പൊടിഞ്ഞ കാലിവളമോ കമ്പോസ്റ്റോ ഒപ്പം ഒരു കിലോ റോക്ക് ഫോസ്‌ഫേറ്റും ചേര്‍ക്കുക. ഇനി മുകുളസന്ധി മണ്‍നിരപ്പിനു മുകളിലാക്കി തൈ നടുക.   ഇതേ മിശ്രിതം തന്നെ തടത്തിലും വിതറാം. നനവ് വേണമെന്ന് മാത്രം. ഇത്രയും കഴിഞ്ഞാല്‍ പുതിയ തളിരുകള്‍ വന്നു അവ മൂക്കുമ്പോള്‍ മതി അടുത്ത വളപ്രയോഗം. ചെടിയൊന്നിന് ട്രൈക്കോഡെര്‍മ കലര്‍ത്തിയ ...

Read More »

ദേശീയ വിരവിമുക്ത ദിനം: ഫെബ്രുവരി 25ന് വിരഗുളിക നല്‍കും

ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച്  ജില്ലയില്‍ ഫെബ്രുവരി 25ന് വിരഗുളിക നല്‍കും. ദിനാചരണത്തിന്റെ ഭാഗമായി ഒന്നു മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ അങ്കണവാടികള്‍, സ്‌കൂളുകള്‍ എന്നിവ കേന്ദ്രീകരിച്ച് അല്‍ബന്‍ഡസോള്‍ ഗുളികയാണ് നല്‍കുക. ഫെബ്രുവരി  25ന് ഗുളിക കഴിക്കാന്‍ സാധിക്കാത്ത കുട്ടികള്‍ മാര്‍ച്ച് മൂന്നിന് ഗുളിക കഴിക്കണം. ഒരു വയസ്സിനും രണ്ട് വയസ്സിനും മദ്ധ്യേ പ്രായമുളള കുട്ടികള്‍ക്ക് പകുതി ഗുളികയും രണ്ട് വയസ്സ് മുതല്‍ 19 വയസ്സ് വരെയുളള കുട്ടികള്‍ ഒരു മുഴുവന്‍ ഗുളികയുമാണ് കഴിക്കേണ്ടത്. സ്‌കൂളിലും അങ്കണവാടികളിലും പോകാത്ത ഒന്നിനും ...

Read More »

ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു

താമരശ്ശേരി: മാനസികമായി വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പരിവാറിന്റെയും നാഷണല്‍ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തില്‍  ‘ഇന്‍സ്പിറ 2020’ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. ശാരീരികവും മാനസികവുമായ വൈകല്യം ചെറിയ തോതിലെങ്കിലും ഓരോ വ്യക്തിയിലുമുണ്ട്. ഭിന്നശേഷി കുട്ടികള്‍ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കേണ്ടവരല്ല, സമൂഹത്തിന്റെ മുന്‍നിരയിലെത്തേണ്ടവരാണ്. മാനസികമായി പ്രാപ്തമല്ലാത്ത ഓരോ കുട്ടിയെയും പരിചരിക്കുന്നത് ഓരോ കുടുംബത്തിന്റെയും അഭിമാനമാണെന്ന് സെമിനാറില്‍ സംസാരിച്ചവര്‍ പറഞ്ഞു. കോഴിക്കോട് സർക്കാർ മാനസികാരോഗ്യ ആശുപത്രിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. സൗമ്യ സുകുമാര്‍ ക്ലാസ് നയിച്ചു. താമരശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ...

Read More »